ലക്ഷദ്വീപിന്റെ പട്ടിണി പൂണ്ടൊരു പഴയ കാലത്തിന്റെ കഥ പറയുന്ന വിഡിയോ ആൽബം പുറത്തിറക്കി. കിൽത്താൻ ദ്വീപുകാരായ ചെറുപ്പക്കാരാണ് പാട്ടിന്റെ അണിയറ പ്രവർത്തകർ.
അസദ് മുത്തൂസിന്റെ വരികൾക്ക് വാജിബ് ശബ്ദം നൽകി.കിൽത്താൻ ദ്വീപിലെ ചെങ്കോൽ റെക്കോഡിങ് സ്റ്റുഡിയോയിൽ ആണ് ഓഡിയോ റെക്കോഡിങ് നടന്നത്. ചിത്രീകരണം കിൽത്താൻ ദ്വീപിലെ തന്നെ അഭിനേതാക്കളെ വെച്ചാണ് ചിത്രീകരിച്ചത്.
രചയിതാവ് അസദ് മുത്തൂസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഫെബ്രുവരി 25 ന് രാവിലെ 8 മണിയോട് കൂടി ആൽബം റിലീസ് ആക്കിയത്.ഒരു മണിക്കൂർ കൊണ്ട് തന്നെ ലക്ഷദ്വീപിലെ പഴയതും പുതിയതുമായ തലമുറ ഒന്നാകെ സോഷ്യൽ മീഡിയയിലാകെ ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
https://youtu.be/c1ddjw71aNI?si=I8wB28Bkcfu622Mi