എറണാകുളം : സഈദ് സാഹിബിൻ്റെ തുടർച്ച എന്നോണം ഹംദുള്ളാ സഈദും ലക്ഷദ്വീപിൻ്റെ എം.പി.യായി പ്രവർത്തിക്കുകയാണ്. അന്നത്തെ കാലവും സാഹചര്യവുമല്ല ഇന്നുള്ളത്. അത് കൊണ്ടുതന്നെ ജാഗ്രതയോടെയും സത്യസന്തമായും പ്രവർത്തിക്കണമെന്ന് ഹംദുള്ളാ സഈദിന് ഉപദേശം നൽകി. ലക്ഷദ്വീപ് എൻ.എസ്. യു.ഐ. സംഘടിപ്പിച്ച പി. എം. സഈദിൻ്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് തവണ തുടർച്ചയായി എം.പിയായിട്ടും പാർട്ടിയിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി വാശിപിടിക്കാത്തയാളായിരുന്നു സഈദ് സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലും പാർലിമെൻ്റിലും ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. കേരളത്തിനെ സ്വന്തം നാടായി കണ്ട് പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. എങ്ങനെ ഒരാൾ രാഷ്ട്രീയ പ്രവർത്തകനാകണം എന്നതിൻ്റെ ഏറ്റവും നല്ല മാതൃകയായിട്ട് സഈദ് സാഹിബ് എന്നൊരാളെ നിങ്ങളുടെ മുന്നിലേക്ക് കിട്ടിയത് തന്നെയാണ് ദ്വീപുകാരുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.