കവരത്തി: ഇന്നലെ രാത്രി സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട് കാണാതായ ബോട്ടിനെ കോസ്റ്റ് ഗാർഡ് കണ്ടെത്തി. കവരത്തിയിൽ നിന്നും സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട മുഹമ്മദ് കാസിം 2 എന്ന ബോട്ടാണ് എൻജിൻ തകരാറിലാകുന്നത് മൂലം കാണാതായത്. ബോട്ടിൽ 55 യാത്രക്കാർ ഉണ്ടായിരുന്നു. ബോട്ട് മിസ്സിംഗ് ആയതിനെ തുടർന്ന് തീരസംരക്ഷണ സേനയുടെ കപ്പൽ തിരച്ചിൽ നടത്തി. ഇന്ന് രാവിലെ കോസ്റ്റ് ഗാർഡ് കപ്പൽ ബോട്ടിനെ കണ്ടെത്തുകയും ബോട്ടിലുണ്ടായിരുന്നവരെ അവരുടെ സുരക്ഷ ഉറപ്പാക്കി കവരത്തിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു.
കാണാതായ വിനോദയാത്ര ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തി
