എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു; ഗതാഗത പ്രതിസന്ധിക്ക് നേരിയ ആശ്വാസം

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളുടെ പ്രതിസന്ധി മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി എം വി അറേബ്യൻ സി കപ്പൽ സർവീസ് ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് എം വി അറേബ്യൻ സി കപ്പൽ വീണ്ടും സർവീസിന് എത്തുന്നത്. നിലവിൽ എം വി ലെഗൂണ്‍ എന്ന കപ്പൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

പതിനാലാം തീയതി മുതൽ എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു. വരുംദിവസങ്ങളിൽ എംവി ലക്ഷദീപ് സി കൂടി സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ എം വി അറേബ്യൻ സിയുടെ ആദ്യ വോയേജിലെ മുഴുവൻ ടിക്കറ്റും അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. യാത്രാ പ്രശ്നം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന ഈ സമയത്ത് കപ്പൽ സർവീസ് ആരംഭിക്കുകയും എന്നാൽ സധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റാതാവുകയും ചെയ്യുന്നതിൽ കടുത്ത വിമർശനങ്ങളാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. തുടർന്നുള്ള ഒന്ന് രണ്ട് ഷെഡ്യൂളൂകളിലും ഇത് പോലെ 100 ശതമാനം ടിക്കറ്റും അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്ക് വേണ്ടി നീക്കി വെക്കും എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇത് പൊതുജനങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *