കൊച്ചി: ലക്ഷദ്വീപ് പാസഞ്ചർ ടെർമിനൽ വഴി കപ്പൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ ഓൺലൈൻ ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ അറിയിച്ചു. നേരത്തേയും അറിയിപ്പ് നൽകിട്ടുണ്ടെങ്കിലും പലരും ടിക്കറ്റ് പ്രിന്റ് ചെയ്യാതെ എത്തുന്നതിനാലാണ് വീണ്ടും കർശന നിർദേശം നൽകിയിരിക്കുന്നത്. സ്കാനിംഗ് സെന്ററിലും അതിന്റെ പരിസര പ്രദേശങ്ങളിലും ടിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ മുൻകൂട്ടി തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്ത് എത്തേണ്ടതാണെന്ന് വെൽഫെയർ ഓഫീസർ അറിയിച്ചു.
ഒരേ ടിക്കറ്റിൽ രണ്ടുപേരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, രണ്ടുപേരും അവരുടെ സ്വന്തം കോപ്പി വേറെയായി കരുതേണ്ടതുണ്ട്. ടിക്കറ്റ് പരിശോധനയ്ക്കായി പ്രിന്റ് എടുത്ത കോപ്പി നിർബന്ധമാണെന്നും അതില്ലാത്തവർക്ക് യാത്രാ അനുമതി ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കപ്പൽ ടിക്കറ്റിന്റെ പ്രിന്റ് കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ

ഏറ്റവും കൂടുതൽ സെക്യൂരിറ്റി വേണ്ട ഇന്റർനാഷണൽ എയർപോർട്ടിൽ പോലും ഇങ്ങനെ ഒരു സമ്പ്രദായമോ ചെക്കിങ്ങോ ഇല്ല… അവിടെയൊക്കെ മൊബൈലിൽ കാണിച്ചാൽ തന്നെ മതിയാവും…
പാസഞ്ചർ ടെർമിനലിൽ ഉള്ളവർ ഒക്കെ എപ്പയാണാവോ ഒന്ന് ആധുനീകരിക്കപ്പെടുക. ടിക്കറ്റ് ചെക്ക് ചെയ്യാൻ തന്നെ ഉണ്ട് 6 പേര് ഒരു മാതിരി പിടികിട്ടാപ്പുള്ളികളെ തിരഞ്ഞതുപോലെ ഒരു ചെക്കിങ്ങും.