ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ്

27 December 2024

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ജനഹിതത്തിന് വിരുദ്ധമാണെന്നും ജനവികാരം മാനിച്ചുകൊണ്ട് വേണം ഭരണകൂടത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കേണ്ടതെന്നും ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ളാ സഈദ് പറഞ്ഞു.
ലക്ഷദ്വീപ് ആരോഗ്യ മേഖലയിൽ നിന്നും മൂന്ന് ആയുർവേദിക് ഹോമിയോ ഡോക്ടർമാരെയും ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിലുള്ള തൊഴിലാളികളെയും പിരിച്ചുവിട്ട നടപടികൾ അനാവശ്യവും ദ്വീപിന്റെ ആരോഗ്യ സാമ്പത്തിക മേഖലകളിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്നും അത് തിരുത്താൻ അധികാരികൾ തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു.


ലക്ഷദ്വീപിലെ ജനങ്ങൾ എറണാകുളത്തിൽ എത്തുമ്പോൾ കുറഞ്ഞ നിരക്കിൽ താമസി ക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഗാന്ധിനഗർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്ക് കൈമാറിയതിന് പുറമേ ഗസ്റ്റ് ഹൗസ് വളപ്പിനുള്ളിൽ പ്രവർത്തിച്ചിരുന്ന കപ്പൽ ടിക്കറ്റ് വിതരണ കേന്ദ്രവും വില്ലിഗ്‌ടൻ ഐലൻഡിലേക്ക് മാറ്റിയ നടപടി ദീപ് നിവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ഇക്കാര്യം പുനപരിശോധിക്കാൻ അഡ്മ‌ിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടതായും എംപി ചൂണ്ടിക്കാണിച്ചു.
ലക്ഷദ്വീപ് ഭരണകൂടം തുടരുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അതിൻറെ ആദ്യപടിയായി ഭരണ നടപടികൾക്കെതിരെ എല്ലാ ദ്വീപുകളിലും പൊതുജനങ്ങളുടെ ഒപ്പു ശേഖരണം നടത്തുവാനും തിങ്കളാഴ്ച ഓരോ ദ്വീപിലും കൂട്ട നിവേദനം സമർപ്പിക്കുന്നതിനും പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായി ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഹംദുള്ള സഈദ് എം. പി വ്യക്തമാക്കി.
കടപ്പാട്: സുപ്രഭാതം

Leave a Reply

Your email address will not be published. Required fields are marked *