കവരത്തി: പൊതു താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഫണ്ടമെൻ്റൽ റൂൾസ് 56(j)യും 1972-ലെ റൂൾ 48യും പ്രകാരം കവരത്തി വിദ്യാഭ്യാസ വകുപ്പിലെ റിസർച്ച് അസിസ്റ്റൻ്റായ എം.കെ. മുഹമ്മദ് നസീം ഖാനെ വിരമിപ്പിച്ചു.
സ്പെഷ്യൽ സെക്രട്ടറി സന്ദീപ് കുമാർ മിശ്രയുടെ ഉത്തരവ് പ്രകാരം ഈ തീരുമാനത്തിന് പുന:പരിശോധനാ സമിതിയുടെ ശുപാർശയും കേസ് സംബന്ധിച്ച സാഹചര്യങ്ങളും മാനിച്ചാണ് തീരുമാനം എടുത്തത്. 2025 ജനുവരി 22-ാം തീയതിയുടെ ഉച്ചയ്ക്കു ശേഷമാണ് നസീം ഖാന്റെ വിരമിക്കൽ പ്രാബല്യത്തിൽ വന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് ലഭിച്ചിരുന്ന ശമ്പളവും മൂന്ന് മാസത്തേക്കുള്ള തുകയും അനുവദിക്കപ്പെടും.
മറ്റു പല ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നും ഇതുപോലെയുള്ള വിരമിക്കൽ അല്ലെങ്കിൽ നിർബന്ധ വിരമിക്കൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
റിസർച്ച് അസിസ്റ്റൻ്റിനെ എഫ്.ആർ. 56(j) പ്രകാരം വിരമിപ്പിച്ചു
