കാസർകോട്: ലക്ഷദ്വീപ് വിഭവങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി കാസർകോട് വിദ്യാനഗറിലെ ചായ് പിയ. കാസർകോട്ടും സമീപപ്രദേശങ്ങളിലുള്ളവർക്കും വിദ്യാനഗറിലെ ചായ് പിയയിൽ എത്തിക്കഴിഞ്ഞാൽ രാത്രിയിൽ ലക്ഷദ്വീപ് വിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ലക്ഷദ്വീപിലെ വിഭവങ്ങൾ ഉൾപ്പെടെ 35 ഓളം പലഹാരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദ്വീപുണ്ട മുതൽ ലക്ഷദ്വീപ് കല്യാണങ്ങളിലെ മുഖ്യ ഐറ്റമായ കെലാഞ്ചിയും പാലും വരെ ഇവിടെ ലഭിക്കും.
നിരവധി പേരാണ് ലക്ഷദ്വീപ് വിഭവങ്ങൾ രുചിച്ചറിയാനായി കടയിൽ എത്തുന്നതെന്ന് കടയുടമ പറഞ്ഞു. ലക്ഷദ്വീപ് വിഭവങ്ങൾക്ക് പുറമെ കട്ലറ്റ്, സമൂസ, ബട്ടർഫ്ലൈ ചിക്കൻ, ചിക്കൻ റോൾ, കല്ലുമ്മക്കായ് തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. കാസർകോട് വിദ്യാനഗറിലെ സ്റ്റേഡിയം റോഡിലാണ് ഈ വറൈറ്റി ചായക്കട സ്ഥിതി ചെയ്യുന്നത്. 2023 മാർച്ച് 19 ന് തുടങ്ങിയ ഈ സംരംഭത്തിൻ്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് കാസർകോട് മേൽപ്പറമ്പിൽ ആരംഭിക്കുന്നുണ്ട്.