

അഡ്മിനിസ്ട്രേറ്റർ 25 വരെ ദ്വീപുകൾ സന്ദർശിക്കും
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മാർച്ച് 20 മുതൽ 25 വരെ ദ്വീപുകൾ സന്ദർശിക്കും. അഗത്തി, കവരത്തി, മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ വിലയിരുത്തുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. സന്ദർശനം മാർച്ച് 20ന് അഗത്തി എയർപോർട്ടിൽ നിന്ന് ആരംഭിക്കുകയും അഡ്മിനിസ്ട്രേറ്റർ മ്യൂസിയം സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് കവരത്തിയിലേക്ക് യാത്ര ചെയ്തു വൈകുന്നേരം പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട അവലോകനം നടത്തും. മാർച്ച് 21നും 23നും കവരത്തിയിൽ വിവിധ സർക്കാർ ഫയലുകളുടെ പരിശോധനയും…

കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു
കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി. അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥലവാസികളും പരിസ്ഥിതി പ്രവർത്തകരും സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് പ്രകൃതിദത്തമായ സംഭവമാണോ അതോ മനുഷ്യ സൃഷ്ടമായ കാരണങ്ങളോ എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയിലും മത്സ്യബന്ധന മേഖലയിലും ഇതിന് എന്തെങ്കിലും ദോഷകരമായ പ്രതിഫലനങ്ങളുണ്ടാകുമോ എന്നത് സംബന്ധിച്ചും സംശയങ്ങളാണ് ഉയരുന്നത്.

ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതി സ്വമേധയാ എടുത്ത WP(C) No. 7547/2025 കേസിൽ ലക്ഷദ്വീപിലെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റലൈസേഷൻ, നിയമ സേവനങ്ങൾ, സാമൂഹ്യ ക്ഷേമം, സ്റ്റാഫ് കുറവ് എന്നിവയെക്കുറിച്ച് സുഷ്മ പരിശോധന നടത്തി. പ്രധാന നിർദ്ദേശങ്ങൾ:– ഇ-ഫയലിംഗ് സൗകര്യം: എല്ലാ ദ്വീപുകളിലും e-Sewa Kendra സ്ഥാപിച്ച്, കേസുകൾ ഓൺലൈനായി ഫയൽ…

ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു
ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന് ഈയിടെ ആരംഭിച്ച ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ സസ്പെൻഡ് ചെയ്തു. മാർച്ച് 17 വൈകുന്നേരം 7 .58 നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഈമെയിൽ സന്ദേശം ടീം ബേളാരത്തിന് ലഭിച്ചത്. പുതിയ അക്കൗണ്ടുകൾ ആരംഭിച്ച് സസ്പെൻഷൻ മറികടക്കാൻ ശ്രമിച്ചാൽ അത്തരം അക്കൗണ്ടുകൾ കൂടി സസ്പെൻഡ് ചെയ്യുമെന്നും ഈമെയിലിൽ പറയുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്റ്റേറ്ററുടെ ഒറ്റയാൾ ഭരണം അവസാനിപ്പിച്ച് ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള നിയമ നിർമാണസഭ…

കർമ്മങ്ങളുടെ മർമ്മം പഠിപ്പിച്ച് തന്ന പ്രിയ ഉസ്താദ് (ഓർമ്മക്കുറിപ്പ്)
സർഫ്രാസ് തെക്കിളഇല്ലം നമ്മുടെ ജീവിതത്തെ ഒരുപാട് ഉസ്താദ്മാർ സ്വാധീനിച്ചിട്ടുണ്ടാവാം. ചിലരുടെ വാക്കുകൾ മരണം വരെ നിലനിൽക്കും. ആ പണ്ഡിത ഗണത്തിലാണ് ഉസ്താദ് ശമ്മോൻ ഫൈസി (ന:മ ).ഖാസി സിറാജ് കോയ മുസ്ലിയാർ (ക്വാപ്പാ ) അവർകളുടെ മരണത്തെ തുടർന്ന് ഖാസി സ്ഥാനം ഏറ്റെടുത്ത ഉസ്താദ് ഏറെകാലം ആ പദവിയിലിരുന്ന വ്യക്തിയായിരുന്നു.ചെറുപ്പം മുതലേ ഉസ്താദ് പറയുന്ന വാക്കുകൾ വളരെ ശ്രദ്ധയോടെ കേൾക്കുന്ന ഒരാളായിരുന്നു ഞാൻ. ഓരോ സന്ദർഭത്തിനനുസരിച്ചു പറയുന്ന വാക്കുകൾ നമ്മുടെ ഹൃദയത്തിൽ പതിയുമായിരുന്നു. അതിനു കാരണം മറ്റാരും…

‘ഓർമ്മകളുടെ ദ്വീപുകാലം’ പ്രകാശനം ചെയ്തു
കാക്കനാട്: ലക്ഷദ്വീപിന്റെ ചരിത്രവും സംസ്കാരവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ജോർജ് വർഗീസ് രചിച്ച ‘ഓർമ്മകളുടെ ദ്വീപുകാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സീനിയർ ക്രിസ്ത്യൻ അസോസിയേഷൻ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പുസ്തകം പ്രകാശനം ചെയ്തു. 93 വയസ്സുള്ള ജോർജ് വർഗീസ് തന്റെ ലക്ഷദ്വീപ് അനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഈ കൃതി ദ്വീപുകളുടെ ചരിത്രം, മത്സ്യബന്ധന മേഖലയിലെ മാറ്റങ്ങൾ, സാമൂഹിക രാഷ്ട്രീയ സംഭവങ്ങൾ എന്നിവ ഒത്തുചേരുന്ന അപൂർവരചനയാണ്. ജോർജ് വർഗീസ് ലക്ഷദ്വീപ് ഫിഷറീസ്…

കപ്പൽ ടിക്കറ്റിന്റെ പ്രിന്റ് കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ
കൊച്ചി: ലക്ഷദ്വീപ് പാസഞ്ചർ ടെർമിനൽ വഴി കപ്പൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ ഓൺലൈൻ ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ അറിയിച്ചു. നേരത്തേയും അറിയിപ്പ് നൽകിട്ടുണ്ടെങ്കിലും പലരും ടിക്കറ്റ് പ്രിന്റ് ചെയ്യാതെ എത്തുന്നതിനാലാണ് വീണ്ടും കർശന നിർദേശം നൽകിയിരിക്കുന്നത്. സ്കാനിംഗ് സെന്ററിലും അതിന്റെ പരിസര പ്രദേശങ്ങളിലും ടിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ മുൻകൂട്ടി തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്ത് എത്തേണ്ടതാണെന്ന് വെൽഫെയർ ഓഫീസർ അറിയിച്ചു. ഒരേ ടിക്കറ്റിൽ…

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദി – സുപ്രീം കോടതി
ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ ഏതെങ്കിലും രീതിയിൽ പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയാണെന്ന് സുപ്രിം കോടതി ഉത്തരവായി. – ആസ്സാം സ്വദേശിയായ പല്ലവ് ഭൗമിക് എന്നയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഫയൽ ചെയ്ത കേസ്സിൽ അക്കൗണ്ട് ഉടമയ്ക്ക് അനുകൂലമായി ഉണ്ടായ ഗോഹട്ടി ഹൈക്കോടതിയുടെ വിധിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രിം കോടതി യിൽ ഫയൽ ചെയ്ത അപ്പീലിലാണ് ഇപ്രകാരം ഉത്തരവിട്ടത്. ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ അത് നൽകാൻ…

പോലീസിനെ മർദ്ദിച്ച കേസിൽ കൽപേനി സ്വദേശി അറസ്റ്റിൽ
കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു എന്ന കുറ്റത്തിന് ലക്ഷദ്വീപ് സ്വദേശിയെ അറസ്റ്റ് ചെയ്തു. കൽപേനി ദ്വീപുകാരനായ ഹമീം ത്വയ്യിബാണ് (24) അറസ്റ്റിലായത്. എളമക്കര സ്റ്റേഷനില്‍നിന്ന് നൈറ്റ് പട്രോളിംഗ് നടത്തിയ എസ്ഐ കൃഷ്ണകുമാർ, എസ്സിപിഒ ശ്രീജിത്ത് എന്നിവരെ മർദ്ധിച്ചു എന്നാണ് കേസ്. പുലർച്ചെ 1.30ന് ഇടപ്പള്ളി പാലസ് റോഡില്‍ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ഒരാള്‍ ബൈക്കില്‍ ഇരിക്കുന്നത് കണ്ട് കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം.എന്തിനാ ഈ സമയത്ത് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍…

മെംബർഷിപ് ക്യാമ്പയിനും ഇഫ്താർ മീറ്റും സങ്കടിപ്പിച്ച് DYFI
ചെത്തലത്ത്:- ഡി.വൈ.എഫ്.ഐ ചെത്ത്ലാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ സിപിഐഎം ചേതലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് ഉദ്ഘാടനം ചെയ്തു.LC അംഗം സൈനുൽ ആബിദ്,ഡി. വൈ. എഫ് ഐ യൂണിറ്റ് പ്രസിഡന്റ് സൈനു നിസാം സെക്രട്ടറി നൗഫൽ ടി.സി എന്നിവരും പുതിയ അംഗങ്ങൾക്ക് ആശംസാ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സിപിഐ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന വാജിബ് കിൽത്താൻ ഉൾപ്പടെ പുതിയ ഏഴ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് കൈമാറിക്കൊണ്ട് ക്യാമ്പയിനിംഗ് ആരംഭിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിനിംഗ് ഉദ്ഘാടന പരിപാടികൾക്ക്…