യാത്രാ കപ്പലുകൾ സർവീസ് പുനരാരംഭിക്കണം: ലോക്സഭയിൽ എംപി ഹംദുള്ളാ സഈദ്

ന്യൂഡൽഹി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകൾ അനന്തമായി ഡോക്കിൽ തുടരുന്നത് യാത്രക്കാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് എംപി അഡ്വ. ഹംദുള്ളാ സഈദ് ലോക്സഭയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കപ്പലുകൾ സർവീസ് നടത്തേണ്ടതുണ്ടെന്നും, അതിനായി കേന്ദ്രമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി യാത്രാ കപ്പൽ സർവീസ് നടത്തിയിരുന്ന ബേപ്പൂർ തുറമുഖത്ത് നിന്ന് കപ്പൽ സർവീസ് വീണ്ടും ആരംഭിക്കണമെന്നും, അതിനായി കേന്ദ്രമന്ത്രാലയം നടപടികൾ കൈക്കൊള്ളണമെന്നുമാണ് എംപിയുടെ ആവശ്യം. ലോക്സഭയിൽ ചരക്ക് നീക്ക…

Read More

സമൂഹം ജാഗ്രത പാലിക്കുക: കിൽത്താൻ മുസ്ലിം ജമാ-അത്ത്

കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ ഹനിക്കുന്ന തരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സമൂഹം ജാഗ്രത പാലിക്കണമെന്ന് കിൽത്താൻ മുസ്ലിം ജമാ-അത്ത് നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്ലിം ജമാ-അത്ത് പ്രസിഡണ്ട് താജുദ്ധീൻ റിസ് വി, ജനറൽ സെക്രട്ടറി ഫതഹുള്ള പി പി, ഫിനാൻസ് സെക്രട്ടറി നാസറുദ്ധീൻ എം എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്. വൻകരയിൽ നിന്ന് നിരോധിത ലഹരി വസ്തുക്കൾ ലക്ഷദ്വീപിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ബാഹ്യ ശക്തികളെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്…

Read More

പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല: ലക്ഷദ്വീപ് ഐക്യവേദി

കവരത്തി: 1994-ലെ ലക്ഷദ്വീപ് പഞ്ചായത്തുകളുടെ ചട്ടപ്രകാരം, പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലന്ന് ലക്ഷദ്വീപ് ഐക്യവേദി ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ. പഞ്ചായത്ത് ഭരണത്തിൻ്റെ അടിസ്ഥാന നിയമങ്ങളായ 44-46 വകുപ്പുകൾ പഞ്ചായത്തുകൾക്ക് ഭരണചുമതലകൾ വ്യക്തമാക്കുന്നുണ്ടെന്നും, അതിനാൽ തിരഞ്ഞെടുക്കപ്പെട്ട ബോഡികളുടെ അംഗീകാരമില്ലാതെ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി അസാധുവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്തുകളിൽ നിന്ന് അധികാരങ്ങൾ പിൻവലിച്ചതോടെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, കാർഷിക സേവനങ്ങൾ എന്നിവ കാര്യക്ഷമതയില്ലാതെ പോകുകയാണെന്ന് ലക്ഷദ്വീപ് ഐക്യവേദി ആരോപിച്ചു. 4…

Read More

കിൽത്താൻ ദ്വീപിൽ മദ്യ വേട്ട: ഫ്രൂട്ടി പാക്കറ്റുകളിൽ മറച്ച് കടത്തിയ മദ്യം പിടികൂടി

കിൽത്താൻ: കിൽത്താൻ ദ്വീപിൽ എസ്.ഐ. കലീലിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഫ്രൂട്ടി പാക്കറ്റുകൾ നിറച്ച് കടത്തിയ മദ്യശേഖരം പോലീസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് മഞ്ചു വഴി കടത്തിയ മദ്യമാണ് പിടിയിലായത്. പോലീസ് അന്വേഷണത്തിൽ, ഈ മദ്യം ദ്വീപിലെ ആവശ്യക്കാർക്ക് വൻവിലക്ക് വിൽക്കുന്നുവെന്നും, മറ്റ് ദ്വീപുകളിലേക്കും വിതരണം നടത്തുന്നതായും പ്രതികൾ സമ്മതിച്ചു. പ്രതികൾ ആയ മുയിനുദ്ധീൻ, നൗഷാദ്, ഹുസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 644 പാക്കറ്റുകൾ മദ്യമാണ് പിടിച്ചെടുത്തത്. പോലീസ് കൂടുതൽ അന്വേഷണം തുടരുന്നതായും…

Read More

ലക്ഷദ്വീപിൽ ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കപ്പെടുന്നു: സിപിഐ എം

കൊല്ലം: ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിന്റെ ഭരണകൂട അതിക്രമം നടപ്പിലാകുകയാണെന്നും ഭരണാധികാരി കേന്ദ്ര സർക്കാർ നിർബന്ധിതമായ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും സിപിഐ എം ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി എം. മുഹമ്മദ് ഖുറേഷി ആരോപിച്ചു.  കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ എല്ലാം അടിച്ചേൽപ്പിക്കപ്പെടുകയാണ്. പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു. യാത്രാസൗകര്യങ്ങൾ തീർത്തും പരിമിതമാണ്. കൊച്ചിയിലേക്ക് പോകാൻ ബോട്ട് സർവീസുകൾ കുറവാണ്, കപ്പൽ സേവനം വളരെ നിസ്സാരമാണ്. ആരോഗ്യ രംഗത്തും വലിയ പ്രശ്‌നങ്ങളുണ്ട്; ഹെൽത്ത് സെന്ററുകളിൽ ജീവനക്കാരുടെ അഭാവം രൂക്ഷമാണ്. മികച്ച ചികിത്സ ലഭ്യമാക്കാൻ…

Read More

രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള) പ്രാര്‍ഥനയും തറാവീഹിന് ( റമദാനിലെ പ്രത്യേക നമസ്കാരം) ശേഷം പ്രത്യേക പ്രാര്‍ഥനകളും നിർവഹിക്കാന്‍ ശ്രദ്ധിക്കണമെന്നും ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രസിഡൻ്റ് മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനിയും ജനറൽ സെക്രട്ടറി മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദ്ദിയും അഭ്യർത്ഥിച്ചു. ‘രാജ്യത്ത് ഭരണഘടന അവഗണിക്കപ്പെടുകയാണ്. മസ്ജിദുകൾ തകർക്കപ്പെടുന്നു. മുസ്‌ലിം…

Read More

ഐക്യവേദിക്ക്‌ പിന്തുണയറിയിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും ഡൽഹിയിൽ

പാർലിമെന്ററി കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചു ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി പ്രവർത്തകരെ ഡൽഹിയിൽ ചെന്ന് സന്ദർശിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും. ആഴ്ച്ചകളോളമായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി അംഗങ്ങൾക്ക് നേരിട്ട് പിന്തുണ അറിയിക്കുന്നതിനാണ് ഇവർ ഡൽഹിയിൽ എത്തിയത്. ലക്ഷദ്വീപിലെ ആൾ താമസമില്ലാത്ത ദ്വീപായ തിണ്ണകരയിലെ ഭൂമി പിടിച്ച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷൻ പോലുമില്ലാതെ ഷെഡ്ഡ് കെട്ടി താമസിച്ച് സമരം നടത്തികൊണ്ടിരിക്കെ ഐക്യവേദി ഭാരവാഹി ജംഹറിന്റെ പാർലിമെന്ററി കമ്മിറ്റിയുമായുള്ള…

Read More

കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി        ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല.  അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര അല്ലാതെ. കൂമേൽ ബീച്ചിൽ നിന്നും തിലാക്കം, പിട്ടി എന്നീ ദ്വീപുകളും, വടക്ക് ചെറിയം ദ്വീപും കൽപേനിയുടെ കടപ്പുറത്ത് നിന്നു മാത്രം കണ്ടിട്ടുണ്ട്. ജേഷ്ഠന്മാരായ ആറ്റയും, ഇയ്യയും കോഴിക്കോട്ട് പഠിച്ചു കൊണ്ടിരുന്നു. എനിക്കും കോഴിക്കോട്ട് ചെന്നു പഠിക്കാൻ അതിയായ ആഗ്രഹം ജനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ആറാം ക്ലാസ് പരീക്ഷ 1959…

Read More

ലക്ഷദ്വീപ് പ്രശ്‌നങ്ങൾ പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ വെച്ച് ഐക്യവേദി

ന്യൂഡൽഹി: ഗ്രാമവികസനവും പഞ്ചായത്ത് രാജും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ഔദ്യോഗിക യോഗം പാർലമെന്റിൽ വെച്ച് നടന്നു. ഐക്യവേദി കൺവീനർ മിസ്ബാഹ് ചേത്തലാത്തിൻ്റെ അഭാവത്തിൽ അഡീഷണൽ സെക്രട്ടറി (റിട്ട.) മുഹമ്മദ് മാണിക്‌ഫാൻ മിനിക്കോയി, ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ, ശറഫുദ്ദീൻ എന്നിവർ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു. ലക്ഷദ്വീപിലെ പണ്ടാരം ലാൻഡ് ഇഷ്യൂ, ലാൻഡ് അക്വിസിഷൻ & നഷ്ടപരിഹാര പ്രശ്നങ്ങൾ, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ, അനധികൃത ടൂറിസം പ്രൊജക്റ്റുകൾ, കുത്തക കമ്പനികളുടെ കടന്നുകയറ്റം, ടൂറിസം മേഖലയിൽ ലക്ഷദ്വീപുകാരെ അന്യവൽക്കരിക്കൽ, പഞ്ചായത്ത് പോലുള്ള…

Read More

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 142298 പേരും ബാക്കിയുള്ളയ എയ്ഡഡ്, അൺ‌ എയ്ഡഡ് മേഖലയിൽ നിന്നുള്ളവരുമാണ്. ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ​ലക്ഷദ്വീപിൽ…

Read More