കേരള മാപ്പിള കല അക്കാദമിയുടെ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: കേരള മാപ്പിള കല അക്കാദമിയുടെ 2026–2028 വർഷത്തേക്കുള്ള ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചതായി അക്കാദമി ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ അറിയിച്ചു. നിയമത്തുള്ള പ്രസിഡണ്ടായും റഹ്മത്ത് ശൈഖ് ജനറൽ സെക്രട്ടറിയായും സൈദ് ഷൈക്കോയ ട്രഷറർ അടങ്ങുന്ന പുതിയ കമ്മിറ്റി…

പ്രിയപ്പെട്ട ഫൈസൽ മാഷിനെ അനുസ്മരിച്ച് കിൽത്താൻ സ്കൂൾ കോംപ്ലെക്സ്

കിൽത്താൻ: ഇന്നലെ രാത്രി മരണപ്പെട്ട മലയാള അധ്യാപകൻ കുന്നാംഗലം മുഹമ്മദ് സൈഫുദ്ദീൻ ഫൈസൽ മാഷിൻ്റെ വേർപാടിൽ കിൽത്താൻ സ്കൂൾ കോംപ്ലെക്സ് അനുശോചന യോഗം സംഘടിപ്പിച്ചു. എപ്പോഴും ചിരിച്ച മുഖവുമായി, നർമ്മവും സൗമ്യതയും കൊണ്ട് ഏതു സാഹചര്യത്തെയും ക്ഷമയോടെ നേരിടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന്…

വർധിപ്പിച്ച സേവന നിരക്കുകൾ പുന പരിശോധിക്കണമെന്ന് ലക്ഷദ്വീപ് എം.പി

ലക്ഷദ്വീപ് കപ്പലുകളും ചരക്ക് വാഹനങ്ങളും ആശ്രയിക്കുന്നബേപ്പൂർ തുറമുഖത്തെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ കുത്തനെ വർധിപ്പിച്ച കേരള മാരിടൈം ബോർഡ് നടപടി പുന പരിശോധിക്കണമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവന് അടിയന്തര നടപടികൾ…

ദ്വീപ് ജനതയുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് NCP (SP)

കവരത്തി:തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ആരോഗ്യ മേഖലയുടെ അപാകതകൾ, ഗതാഗത സംവിധാനത്തിലെ തടസ്സങ്ങൾ, തദ്ദേശ ജനാധിപത്യ സ്ഥാപനങ്ങളുടെ അഭാവം, പാട്ടത്തിന് എടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തത് തുടങ്ങി ലക്ഷദ്വീപ് ജനത നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് NCP (SP)…

ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകൾ ഇനി IRCTC വഴി; നാളെ മുതൽ രജിസ്‌ട്രേഷൻ

കൊച്ചി: ലക്ഷദ്വീപ് കപ്പൽ യാത്രയിലെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ഇനി റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഐ.ആർ.സി.ടി.സി. (IRCTC) സംവിധാനം ഉപയോഗിക്കുന്നതുപോലെ തന്നെ ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകളും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി ലഭ്യമാകും. ഐ.ആർ.സി.ടി.സി.യുടെ ആഭിമുഖ്യത്തിൽ…

കിൽത്താനിൽ FAD Bouy അപകടത്തിൽ

കിൽത്താനിൽ സ്ഥാപിച്ചിരുന്ന FAD (Fish Aggregating Device) Bouy അപകടകരമായ നിലയിലായിരുന്നുവെന്നും, ഏതുസമയവും ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്നും ഫിഷർമാൻ കോൺഗ്രസ് നേരത്തെ തന്നെ ഫിഷറീസ് വകുപ്പിനെ കത്തിൽ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ സുരക്ഷിത നടപടികൾ കൈകൊണ്ടില്ല. ആശങ്ക ശരിവെച്ച്, കഴിഞ്ഞ ദിവസം…

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെസലുകളുടെ സർവീസ് സ്തംഭിച്ചു; നൂറുകണക്കിനാളുകൾ കവരത്തിയിൽ കുടുങ്ങി

കവരത്തി: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ലക്ഷദ്വീപിലെ ഹൈസ്പീഡ് വെസലുകളുടെ സർവീസ് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം 24ന് അവസാനമായി സർവീസ് നടത്തിയ ശേഷം ഇന്നുവരെ യാത്രകൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇതോടുകൂടി ദ്വീപുകൾ തമ്മിലുള്ള യാത്രാ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ കവരത്തിയിൽ നൂറുകണക്കിനാളുകൾ…

ലക്ഷദ്വീപ് സന്ദർശനത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കവരത്തി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. നിതിൻ ജംദാർ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ ലക്ഷദ്വീപ് സന്ദർശിക്കും. ഭാര്യ കാർത്തിക ജംദാർ, പ്രൈവറ്റ് സെക്രട്ടറി ലിജോ പി. ചാക്കോ എന്നിവരോടൊപ്പം ലക്ഷദ്വീപ് സന്ദർശിക്കുന്നതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.…

ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിൻ്റ പരിശീലന ക്യാമ്പ്

കവരത്തി: ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് (LEP) യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുറഞ്ഞ ഫീസിൽ ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ ക്ലാസുകൾ ഒരുക്കുന്നതാണ്. ന്യൂഡൽഹിയിലും മലപ്പുറത്തും ലക്ഷദ്വീപ്…

എംപിയെ മണ്ഡലത്തിൽ കാണാനില്ല; കിൽത്താൻ NYC വൈസ് പ്രസിഡൻറ് പോലീസിൽ പരാതി നൽകി

കിൽത്താൻ: ലക്ഷദ്വീപ് പാർലമെന്റ് അംഗം ഹംദുള്ള സയീദിന്റെ ദീർഘകാലമായുള്ള മണ്ഡലത്തിലെ അഭാവത്തിൽ കിൽത്താൻ യൂണിറ്റ് NYC വൈസ് പ്രസിഡൻറ് മുഹമ്മദ് സബാഹ് ബി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. കഴിഞ്ഞ രണ്ടു മാസങ്ങളായി എം.പി പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ജനങ്ങളുമായി ബന്ധപ്പെടാതിരിക്കുകയും…