കവരത്തി: ഗവൺമെൻ്റ് സീനിയർ സെക്കൻ്ററി സ്കൂളിലെ ഫിഷറീസ് ഇൻസ്ട്രക്ടർ അബു സാലാകോയാ മണ്ട്ളിയെയും നിർബന്ധപെൻഷൻ നൽകി ഒഴിവാക്കിയിരിക്കുകയാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 3 വർഷമായി കിൽത്താൻ സീനിയർ സെക്കൻ്ററി സ്കൂളിൽ ഫിഷറീസ് ഇൻസ്ട്രക്ടർ ജോലിയോടൊപ്പം സ്കൂൾ ലൈബ്രേറിയൻ്റെ ചുമതലയും വഹിച്ചു വരികയായിരുന്നു അബൂസാലാ കോയാ. ആറു വർഷത്തെ സേവന കാലം ബാക്കി നിൽക്കെയാണ് സർക്കാറിൻ്റെ ഈ നിർബന്ധപെൻഷൻ അടിച്ചേൽപ്പിക്കപ്പെടുന്നത്. ഇതേ തസ്തികയിൽ ജോലി ചെയ്യുന്ന മറ്റ് 6 പേർക്കും പെൻഷൻ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ അറിയപ്പെടുന്ന എഴുത്തുകാരനും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിഡൻറുമാണ് അബൂ സാലാ കോയാ.
