ഹജ്ജാജിമാർക്ക് യാത്രയയപ്പ് സംഗമവും സഹചാരി ആംബുലൻസ് സമർപ്പണവും നടന്നു

ഗാന്ധിനഗർ: അള്ളാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലേക്ക് യാത്രതിരിക്കുന്ന ലക്ഷദ്വീപിലെ ഹജ്ജാജിമാർക്ക് പ്രാർത്ഥനകളോടും സ്നേഹത്തോടും കൂടിയ യാത്രയയപ്പ് സംഗമം SKSSF ലക്ഷദ്വീപ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ഹജ്ജ് തീർത്ഥാടകരെ ആദരിക്കുന്നതിനായി നടന്ന പരിപാടിയിൽ സ്നേഹവിരുന്നായി ചായസൽക്കാരവും ആതുരസേവന രംഗത്തിന് കരുത്തേകുന്ന തരത്തിൽ “സഹചാരി” ആംബുലൻസ് സമർപ്പണവും നടന്നു.

ചടങ്ങിൽ ബഹു. പാണക്കാട് സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ, അഷ്കർ അലി മാസ്റ്റർ കരിമ്പ ഉൾപ്പെടെയുള്ള SKSSF സംസ്ഥാന നേതാക്കൾ പങ്കെടുത്തു. നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി.

ലയൺസ് ക്ലബ് ഓഡിറ്റോറിയം, ഗാന്ധിനഗറിൽ നടന്ന പരിപാടിയിൽ ഹാജിമാരും നിരവധി പ്രവർത്തകരും നാട്ടുകാരും കുടുംബസമേതം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *