കവരത്തി: ലക്ഷദ്വീപ് ഭരണകൂടം പാക്കേജിംഗ് ഇല്ലാത്തതും ആരോഗ്യ മുന്നറിയിപ്പ് ഇല്ലാത്തതുമായ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, വിതരണം, ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കി. ദേശീയ ആരോഗ്യ മിഷൻ (NHM) ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, Cigarettes and Other Tobacco Products Act, 2003 (COTPA) പ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വിജ്ഞാപനപ്രകാരം, ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമായും ഉൾപ്പെടുത്തിയ പാക്കേജുകളിൽ മാത്രമേ ലക്ഷദ്വീപിൽ പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയോ, വിതരണം ചെയ്യുകയോ, വിൽക്കുകയോ ചെയ്യാവൂ. loose cigarettes, bidis, unpackaged hookah/sheesha tobacco എന്നിവയുടെ വിൽപ്പനയും വിതരണവും പൂർണമായും നിരോധിച്ചു.
പൊതു സ്ഥലങ്ങളിലോ വ്യാപാര സ്ഥാപനങ്ങളിലോ ആരോഗ്യ മുന്നറിയിപ്പ് ഒഴിവാക്കുന്ന രീതിയിൽ unpackaged hookah/sheesha tobacco ഉപയോഗിക്കുന്നതും നിയമലംഘനമായി കണക്കാക്കും. ഉത്തരവ് ലംഘിക്കുന്നവർക്ക് നിയമപ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
ഈ വിജ്ഞാപനം ഉടൻ പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു. Mission Director M. Bharani (DANICS) ആണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്.
