അഗത്തി : സമസ്ത എ.പി.വിഭാഗം സെൻ്റിനറിയുടെ ഭാഗമായി അഗത്തി മുസ്ലിം ജമാഅത്ത് നടത്തിവരുന്ന പഞ്ചയിന പരിപാടിയുടെ ആദ്യ ഇനമായ 100 വയോജനങ്ങളുമായിട്ടുള്ള സമ്പർക്ക പരിപാടി അഗത്തി പടിഞ്ഞാറെജെട്ടി പരിസരത്ത് വെച്ച് നടന്നു
അഗത്തി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം അബ്ദുസമദ് കോയ ദാരിമി യുടെ അദ്ധ്യക്ഷത വഹിച്ചു.
അഗത്തി നാഇബ് ഖാസി ബി അബ്ദുൽ ഗഫൂർ മുസ്ല്യാരുടെ പ്രാത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. അഗത്തി എയർപോർട്ട് ഡയരക്ടർ എസ് മധുകുമാർ ഉദ്ഘാടനം ചെയ്തു. അഗത്തി ഡപ്യൂട്ടി കലക്ടർ മന്ദീർകുമാർ ഡാനിക്സ് ചീഫ് ഗസ്റ്റായി പങ്കെടുത്തു.
വിവിധ സെഷനുകൾ അഗത്തി RGSH ലെ ഡോ: സി എൻ ഷാറൂഖാൻ, ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് KC അബ്ദുൽ ഖാദിർസഖാഫി, അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി , അഗത്തി മദീനത്തുന്നൂർ ഡയരക്ടർ ഷിബ്ലി ജൗഹർ നൂറാനി എന്നിവർ നിയന്ത്രിച്ചു.
വയോജനങ്ങളുടെ ആരോഗ്യ നിയന്ത്രണത്തെ കുറിച്ചും, അറിവുകൾ ഇളം തലമുറക്ക് കൈമാറുന്നതിനെ കുറിച്ചും, പഴയ കാലത്ത് ഉപയോഗിച്ച പച്ചമരുന്നുകൾ പുതിയ തലമുറകൾക്ക് പഠിപ്പിച്ച് കൊടുക്കണമെന്നും ഇത്തരം പരിപാടികൾക്ക് സർക്കാറിൻ്റെ ഭാഗത്ത് നിന്ന് എല്ലാ വിധ സഹായങ്ങളും ഉണ്ടാവുമെന്നും കലക്ടർ ഉറപ്പ് നൽകി
കെ. ചെറിയ കോയ മുസ്ല്യാർ സ്വാഗതവും ടി കെ പി അബു ഹിഷാമി നന്ദിയും പറഞ്ഞു.
