റിപ്പബ്ലിക് ദിന പരേഡിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ആഷിദാ ബിൻത് ദർവേഷ്

കിൽത്താൻ: ഡൽഹിയിൽ വെച്ച് നടന്ന 76 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് കിൽത്താൻ ദ്വീപിലെ എൻ.എസ്.എസ് വോളണ്ടിയർ ആഷിദാ ബിൻത് ദർവേഷ് പങ്കെടുത്തു. കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു എൻ.എസ്.എസ് വോളണ്ടിയർക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എൻ.എസ്.എസ് സംഘടിപ്പിച്ച വിവിധ പ്രോജക്റ്റുകളുടെ വിജയകരമായ പ്രവർത്തനങ്ങൾ ഈ അവസരത്തിന് അടിത്തറയാക്കി. മികച്ച സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ ആഷിദയും മറ്റ് എൻ.എസ്.എസ് വോളണ്ടിയേഴ്സും കിൽത്താൻ ഗവർമെൻ്റ് സീനിയർ സെക്കൻ്ററി സ്കൂളിൻ്റെ പേര് ഉയർത്തിയിട്ടുണ്ട്….

Read More