പ്രിയ വായനക്കാരെ…
ദ്വീപ് ഡയറി വാർത്താ വെബ്സൈറ്റ് ഇന്ന് മുതൽ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളിലേക്ക് എത്തുകയാണ്. ഇനി മുതൽ dweepdiary.in എന്ന ഡൊമൈനിലൂടെയാണ് ഞങ്ങളുടെ വാർത്തകളും വിശേഷങ്ങളും ലഭ്യമാകുക. ചില വായനക്കാർ നേരത്തെ അനുഭവിച്ച സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട്, ഏറ്റവും പരിഷ്കരിച്ച സാങ്കേതിക സൗകര്യങ്ങളോടെയാണ് പുതിയ സൈറ്റ് രൂപകൽപ്പന ചെയ്തത്.
പരിഷ്ക്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ കോഴിക്കോട് വെച്ച് നിർവഹിച്ചു. പുതിയ പരിഷ്ക്കരണത്തിൽ വാർത്തകൾക്ക് പുറമേ ദ്വീപിലെ സാഹിത്യം, സംസ്ക്കാരം, ആർക്കേവുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു വിപുലമായ ക്യാൻവാസാണ് ഞങ്ങളിവിടെ തുറന്നിരിക്കുന്നത്. dweepdiary.in സന്ദർശിച്ച് ദ്വീപിന്റെ ഹൃദയസ്പർശിയായ വാർത്തകളും വിശേഷങ്ങളും നേരത്തേ അറിയൂ! നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്…
– ടീം ദ്വീപ് ഡയറി
പുതുവർഷത്തിൽ പുതുമയോടെ ദ്വീപ് ഡയറി
