ബേപ്പൂർ: ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് പുറപ്പെട്ട MSV JESUS HEART എന്ന ഉരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് മുങ്ങി. അപകടത്തിൽ ഉരുവിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ഏജന്റിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ അറിയിച്ചു.
ഇന്നലെ വൈകിട്ട് 6.30-ന് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് പുറപ്പെട്ട ഉരു രാത്രി 11.30-ഓടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ ഒരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉരു മുങ്ങുകയായിരുന്നു.
തുടർന്ന് കോസ്റ്റ് ഗാർഡിന്റെ C-144 കപ്പലിൽ രക്ഷപ്പെടുത്തിയ ജീവനക്കാരെ ബേപ്പൂർ പോർട്ട് വാർഫിൽ എത്തിച്ചു.
