
മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ ദുരിതത്തിൽ
ലക്ഷദ്വീപ് മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന കോൺട്രാക്ട് ജീവനക്കാരുടെ വേതനം മാസങ്ങളായി ലഭിക്കാതെ മുടങ്ങിക്കിടക്കുന്നു. ഫാർമസിസ്റ്റ്, ലാബ് അറ്റൻഡന്റ്, വാർഡ് അറ്റൻഡന്റ്, എക്സ്-റേ ഡ്രൈവർമാർ തുടങ്ങി 100-ലധികം മെഡിക്കൽ സ്റ്റാഫുമാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മറുനാടുകളിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് വാടക അടയ്ക്കാനോ, ദിവസേനയുള്ള ചെലവുകൾ വഹിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിന് പിന്നാലെ റംസാൻ മാസവും പെരുന്നാളും എത്തിച്ചേർന്നതോടെ ജീവനക്കാർ അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്രയും കാലമായി പ്രശ്നം നിലനിൽക്കുമ്പോഴും ലക്ഷദ്വീപ് ഭരണകൂടവും ജനപ്രതിനിധികളും ഇതിനെക്കുറിച്ച് യാതൊരു…