അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ. ആദിദേയരായ അമിനി രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാമത് എത്തി കിൽത്താൻ ദ്വീപ് തങ്ങളുടെ സാന്നിദ്ധ്യവും അറിയിച്ചു. വ്യക്തിഗത ‘ഇനത്തിൽ സ്ത്രീകളുടെ വിഭാഗത്ത് കിൽത്താൻ ദ്വീപിലെ റയിസാ ബേബി കിരീടം ചൂടിയപ്പോൾ പുരുഷ വിഭാഗത്തിൽ അമിനിക്ക് വേണ്ടി മൽസരിച്ച സാജിറും കവരത്തിക്ക് വേണ്ടി മൽസരിച്ച ഫാസിലും രണ്ടാം സ്ഥാനം പങ്കിട്ടെടുക്കുകയായിരുന്നു. അമിനി ദ്വീപിൽ പുതുതായി നിർമ്മിച്ച പച്ചപ്പുൽ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ കളിത്തട്ടിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്. പുതുതായി നിർമ്മിച്ച ട്രാക്കിൽ മണൽ ഇളകുന്നതിനാൽ ഓട്ടത്തിന് വേഗക്കുറവ് അനുഭവപ്പെടുന്നതായി കായിക താരങ്ങൾ ദ്വീപ് ഡയറിയോട് പറഞ്ഞു.
