വീണ്ടും ഭക്ഷ്യവിഷബാധ; അബുക്കാന്റെ മോമോസ് കടക്കെതിരെ പ്രതിഷേധം

കവരത്തി: കവരത്തിയിലെ പ്രശസ്തമായ അബുക്കാന്റെ മോമോസ് കടയിൽ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു.  മുമ്പ് രണ്ട് തവണ നിരവധി പേർക്ക് ഭക്ഷ്യവിഷം ബാധിച്ചതിന് പിന്നാലെയാണ് മൂന്നാമതും ഇപ്പോൾ ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏ ൽക്കുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് മുപ്പതോളം പേർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും നിരവധി പേർ ചികിത്സ തേടുകയും ചെയ്തു.

മുമ്പത്തെ സംഭവത്തിൽ കടയിൽ നിന്ന് ഭക്ഷ്യവിഷബാധ ബാധിച്ചവരുടെ പരാതി മാനിച്ച് കട താൽക്കാലികമായി അടച്ചുവെങ്കിലും, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ വേദനയോടെ കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ടൂറിസം വളർച്ചയുടെ പശ്ചാത്തലത്തിൽ, ദ്വീപിലെ ഭക്ഷണശാലകളിൽ കർശന പരിശോധനയും ജാഗ്രതയും അനിവാര്യമാണെന്ന് നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെടുന്നു.

Share to

Leave a Reply

Your email address will not be published. Required fields are marked *