ഇലക്ടറൽ ഉദ്യോഗസ്ഥർക്കായി ശേഷി വികസന പരിപാടി ആരംഭിച്ചു

ന്യൂഡൽഹി: 
ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (IIIDEM) ബീഹാർ, ഹരിയാന, ഡൽഹി എൻസിഐആർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള ഇലക്ടറൽ ഉദ്യോഗസ്ഥർക്കായി രണ്ടുദിവസത്തെ ശേഷി വികസന പരിശീലന പരിപാടി ആരംഭിച്ചു. ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

വോട്ടർ പട്ടിക പുതുക്കൽ, നിയമാനുസൃത നടപടികൾ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും (EVM), വിവിപാറ്റ് പരിശീലനവും ഉൾപ്പെടെ ഫീൽഡ് ലെവൽ കാര്യങ്ങളിൽ അവബോധം വർധിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം. 
ബൂത്ത് ലെവൽ ഓഫീസർമാരും, എൻറോൾമെന്റ് റജിസ്ട്രേഷൻ ഓഫീസർമാരും, ബൂത്ത് ലെവൽ ഏജന്റുമാരുമൊത്ത് കൃത്യവും പുതുക്കിയതുമായ വോട്ടർ പട്ടിക ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം വഹിക്കണമെന്ന് ഗ്യാനേഷ് കുമാർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 1950ലെ ജനപ്രാതിനിധ്യ നിയമം, 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനം നടക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

സെഷനുകളിൽ സംവേദനാത്മക ചർച്ചകൾ, റോൾ പ്ലേകൾ, കേസ് സ്റ്റഡികൾ, ഫോമുകൾ (6, 6A, 7, 8) സംബന്ധിച്ച വിശദമായ പരിശീലനം, Voter Helpline App, BLO App എന്നിവയുടെ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തി. NLMT, ഇസിഐയുടെ ഐടി വിഭാഗം, ഇവിഎം വിഭാഗം തുടങ്ങിയവയിലുളള വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ താൽപര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പരിശീലന പരിപാടികൾ നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Share to

Leave a Reply

Your email address will not be published. Required fields are marked *