അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കിൽത്താൻ ദ്വീപിൻ്റെ അഭിമാന മുയർത്തി റഈസാ ബേബി സ്ത്രീകളുടെ വ്യക്തികത വിഭാഗത്തിൽ സ്വർണ്ണം നേടി മിന്നും താരമായി മാറി. 100 മീറ്റർ ഓട്ടത്തിലും ലോംഗ് ജമ്പിലും 200 മീറ്റർ ഓട്ടത്തിലും റയിസാ ഒന്നാം സ്ഥാനക്കാരിയായതോടെ റയിസാ കിൽത്താൻകാരുടെ അഭിമാനമായി മാറുകയായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് ലക്ഷദ്വീപിലെ ഏറ്റവും വേഗതാ റാണിയായി റയിസാ മാറുന്നത്. അതിനെ തുടർന്ന് ലക്ഷദ്വീപിൽ മുമ്പന്തിയിലുള്ള സോളാർ വിതരണക്കാരായ മൂപ്പൻസ് റയിസാക്ക് ക്യാഷ് പ്രൈസുമായി എത്തി. സ്ഥലത്തെ ജൂനിയർ എഞ്ചിനിയർ മുഹമ്മദ് ശാഫി മൂപ്പൻസിന് വേണ്ടി ക്യാഷ് പ്രൈസ് റയിസാക്ക് സമ്മാനിച്ചു. ജാസ്മിനാ ജാവി ലിനിൽ റിക്കോഡ് നേട്ടത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ സാബിത്ത് ജമാൽ ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനക്കാരനായി. ഫിറോസ് ഖാൻ 400 മീറ്റർ ഓട്ടത്തിൽ വെങ്കലക്കാരനായി. റയിസാൻ്റെ നേട്ടങ്ങൾ പരിഗണിച്ച് മൂപ്പൻസ് സോളാർ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.
കിൽത്താൻ ദ്വീപിൻ്റെഅഭിമാനമുയർത്തിറയിസാ ബേബിക്ക്സമ്മാനവുമായി മൂപ്പൻസ് സോളാർ
