കവരത്തി: കപ്പൽ യാത്രക്കുള്ള ടിക്കറ്റ് എടുത്ത്കൊടുത്ത് അധിക പണം വാങ്ങുന്നവർക്കെതിരെ നടപടിയുമായി ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം. സർക്കാരിന്റെ ഔദ്യോഗിക റേറ്റിന് മുകളിലായി അധികവില പറഞ്ഞ് ടിക്കറ്റ് വാങ്ങുന്നവരെ തിരിച്ചറിയാനും നിയമ നടപടിയിലേക്ക് കൊണ്ടുവരാനുമാണ് പൊലീസിൻ്റെ പുതിയ പദ്ധതി.
സ്വന്തമായ പേരിലില്ലാത്ത ടിക്കറ്റുമായി കപ്പൽ കയറാൻ പോയവർക്ക് പോലീസ് ഒരു ഫോം ഫില്ല് ചെയ്ത് ഒപ്പുവെപ്പിച്ചതിന് ശേഷമാണ് കപ്പലിൽ കേറാൻ അനുവതിച്ചത്. ഇന്നാലിന്ന ഫോൺ നമ്പറിലുള്ള ആൾ ഇത്ര രൂപക്ക് തന്ന ടിക്കറ്റാണ് ഇതെന്നും ഈ ടിക്കറ്റ് കൊണ്ട് ഉറപ്പായിട്ടും യാത്ര ചെയ്യാമെന്ന് ഉറപ്പ് എന്നിട്ടുണ്ടെന്നും പോലീസ് ദയവ് ചെയ്ത് ടിക്കറ്റ് വലിയ വിലക്ക് വിറ്റ കുറ്റത്തിന് നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നു മാണ് ഫോമിലുള്ളത്. കരിച്ചന്ത ടിക്കറ്റിനെതിരെ നേരിട്ട് ആരും പരാതി കൊടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം.