
വഖഫ് ബോർഡ് ചെയർമാൻ തിണ്ണകര സന്ദർശിച്ചു
അഗത്തി: ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനും, ലക്ഷദ്വീപ് ബി.ജെ.പി.മുൻ അദ്ധ്യക്ഷനുമായ അബ്ദുൽ ഖാദർ ഹാജി തിണ്ണകര ദ്വീപ് സന്ദർശിച്ചു. സാമൂഹ്യ പ്രവർത്തകൻ അഡ്വ.കെ.പി. മുത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിണ്ണ കരയിലെ അനധികൃത കയ്യേറ്റങ്ങൾക്കും പള്ളി പൊളിച്ചുമാറ്റിയതിനും ശേഷം തിണ്ണകര സന്ദർശിക്കുന്ന ആദ്യത്തെ ബി.ജെ.പി.നേതാക്കൻമാരാണ് ഇവർ. കയേറ്റങ്ങളും പൊളിച്ചുമാറ്റലും അനധികൃത നിർമ്മാണങ്ങളുമെല്ലാം ഇവർ നേരിട്ടു കണ്ടു എന്നാണ് അറിയാൻ സാധിച്ചത്.