വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി എംപി അഡ്വ.ഹംദുള്ള സഈദ്

വഖഫ് ഭേദഗതി 2025 നിയമത്തിനെതിരെ
സുപ്രീം കോടതിയിൽ ഹർജിയുമായി  ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ്.

പുതുക്കിയ നിയമത്തിലെ മൂന്ന് ഇ സെക്ഷൻ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട താൻ അടക്കമുള്ള മുസ്ലിം വിശ്വാസി സമൂഹത്തിന് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്നും ഇത് ഭരണഘടനയുടെ 14, 25, 26, കൂടാതെ 300A എന്നീ ആർട്ടിക്കിളുകളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സുപ്രീംകോടതി അഭിഭാഷകനായ അനസ് തൻവീർ മുഖാന്തിരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

വഖഫ് ഭേദഗതി നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് അനവധി ഹർജികളാണ് ഇതിനോടകം സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനിടെയാണ് നിയമം ദോഷകരമായി ബാധിച്ചേക്കാവുന്ന ലക്ഷദ്വീപിൽ നിന്നുള്ള പാർലമെൻറ് അംഗവും കോൺഗ്രസ്സ് അധ്യക്ഷനുമായ ഹംദുള്ള സഈദ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

Share to

Leave a Reply

Your email address will not be published. Required fields are marked *