കവരത്തി: കവരത്തി സെക്രട്ടറിയേറ്റിന്റെ കോൺഫറൻസ് ഹാളിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദിന്റെ അധ്യക്ഷതയിൽ ദിശ അവലോകന യോഗം നടന്നു.സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിൽ ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദിൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.കലക്ടറുടെ ചുമതല വഹിക്കുന്ന ഗിരി ശങ്കർ IAS അടക്കം വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.
ലക്ഷദ്വീപ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിവിധ മേഖലകളിൽ നിലനിലക്കുന്ന പ്രധാന പ്രശ്നങ്ങൾ യോഗത്തിൽ എംപി വിശദമായി അവതരിപ്പിച്ചു. ഗതാഗതവും വൈദ്യുതിയും ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ ജനജീവിതത്തിന് നിർണായകമായ മേഖലകളിൽ അടിയന്തിര പരിഹാര നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സർവ്വ മേഖലകളിലെയും പുരോഗതിക്കായി വകുപ്പ് മേധാവികളുടെ സഹകരണവും ശക്തമായ പിന്തുണയും ആവശ്യപ്പെട്ട എംപി, ജനതയുടെ ക്ഷേമവും വികസനവുമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് യോഗത്തിൽ പറഞ്ഞു.
ദിശ അവലോകന യോഗം കവരത്തിയിൽ
