അപൂർവമായ രോഗം ബാധിച്ച് 13 വയസ്സുകാരൻ ചികിത്സയിൽ; സുമനസ്സുകളുടെ സഹായം തേടി രക്ഷിതാക്കൾ

കൊച്ചി: കിൽത്താൻ ദ്വീപ് സ്വദേശി ഷിഹാബുദീൻ ടി.ടി.യുടെ 13 വയസ്സുള്ള മകൻ സാജിദ് മുറാദി അപൂർവമായ ഗില്ലൻ-ബാരി സിന്‍ഡ്രോം (GBS) എന്ന നാഡീവ്യൂഹ രോഗം ബാധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യു-യിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ രോഗത്തിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നാഡീതന്തുക്കളെ ആക്രമിക്കുന്നതാണ്.

രണ്ടുദിവസമായി തുടരുന്ന പനിയോടൊപ്പം ശരീരത്തിന്റെ 80% ഭാഗങ്ങളിൽ ചലനശേഷി നഷ്ടപ്പെട്ടതോടെയാണ് കുട്ടിയെ അടിയന്തരമായി കൊച്ചിയിലേക്ക് ഇവാക്കുവേറ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതിൽ ഇമ്യൂണോഗ്ലോബുലിൻ ഇൻജെക്ഷൻ പ്രതിദിനം ഒരുലക്ഷം രൂപ വിലവരുന്നവയാണ്. ഇത്തരം ഇഞ്ചക്ഷനുകൾ തുടർച്ചയായി അഞ്ചുദിവസം നൽകേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ പ്ലാസ്മ ഫെറസിസ് എന്ന അത്യാധുനിക ചികിത്സയും നിർബന്ധമായിരിക്കുകയാണ്.

ചികിത്സ സമയബന്ധിതമായി നടത്തിയാൽ മാത്രമേ രോഗം പൂർണ്ണമായി ഭേദമാകാൻ സാധ്യതയുള്ളു. എന്നാൽ ഈ ചെലവുകൾ ഏറ്റെടുക്കാൻ കുടുംബത്തിന് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി നല്ല മനസ്സുള്ള എല്ലാവരുടേയും സഹായം ആവശ്യമാണെന്ന് രക്ഷിതാക്കൾ അഭ്യർത്ഥിച്ചു.സഹായിക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന അക്കൗണ്ട് വിവരങ്ങളിലേയ്ക്ക് സഹായം അയക്കാമെന്നുമാണ് കുടുംബം അറിയിക്കുന്നത്.

അക്കൗണ്ട് വിവരങ്ങൾ –
Shihab TT
99562200009354
IFSC CNRB0019956
Canara Bank Kiltan

Share to

Leave a Reply

Your email address will not be published. Required fields are marked *