യൂണിയൻ ടെറിറ്ററികൾക്ക് നിയമ നിർമാണ സഭ വേണം: ബേളാരം പത്ര സമ്മേളനം

കൊച്ചി: ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിയമ നിർമാണ സഭകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബേളാരം പ്രവർത്തകർ പത്ര സമ്മേളനം നടത്തി. രാഷ്ട്രപതിയുടെ നിയമനത്തിലൂടെ സ്ഥാനമേറ്റ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിലാണ് ഏകദേശം 25 ലക്ഷം കേന്ദ്ര ഭരണ പ്രദേശവാസികൾ കഴിഞ്ഞ പല പതിറ്റാണ്ടുകളായി കഴിയുന്നത്. ഈ ഏകാധിപത്യ ഭരണത്തിന്റെ അവസാനത്തിനായി തുടർച്ചയായ പ്രവർത്തനങ്ങളാണ് ബേളാരം നടത്തുന്നതെന്ന് പ്രതിനിധികൾ അറിയിച്ചു.

ലക്ഷദ്വീപിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനും ഭരണ നടപടികൾക്കെതിരെ അഭിപ്രായമറിയിക്കുന്നതിനും വളച്ചൊടിച്ചുകൊണ്ടുള്ള നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നതായി ഇവർ ആരോപിച്ചു. പോലിസ് ആക്ട് സെക്ഷൻ 30 എന്ന വകുപ്പിന്റെ പേരിൽ 48 മണിക്കൂർ മുമ്പ് അനുമതി വാങ്ങണമെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ നിയമപരമായി കേരളാ ഹൈക്കോടതിയെ സമീപിക്കുമെന്നും ബേളാരം വ്യക്തമാക്കി.

ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഓരോ ദ്വീപുകളും സന്ദർശിച്ച് ചർച്ചകൾ നടത്താനും വിഷയത്തിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാനുമായി പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും പത്രസമ്മേളനത്തിൽ ബേളാരം അംഗങ്ങൾ അറിയിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *