ലക്ഷദ്വീപിൽ SSLC വിജയം 98%; ആറ് ദ്വീപുകൾക്ക് 100% വിജയം

കവരത്തി: 2026 മാർച്ചിൽ നടന്ന എസ്‌എസ്‌എൽ‌സി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് ഗവൺമെന്റ് സ്കൂൾ കോംപ്ലക്സുകൾ മികച്ച നേട്ടം കൈവരിച്ചു. ആകെ പരീക്ഷയെഴുതിയ 386 വിദ്യാർത്ഥികളിൽ 377 പേർ വിജയിച്ച് 98 ശതമാനം വിജയം രേഖപ്പെടുത്തി. ഫലവിശകലന പ്രകാരം അഗത്തി, ആന്ത്രോത്ത്, ചെത്ത്ലത്ത്, കട്മത്ത്,…

ദ്വീപിൽ വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണം

കവരത്തി: ലക്ഷദ്വീപിലെ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്  കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2026 മെയ് 13-ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, ദ്വീപിലെ എല്ലാ റോഡുകളിലും വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ദ്വീപ്…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ 7 പേർക്ക് പരിക്ക്

അരൂർ: ദേശീയപാത 66-ൽ അരൂർ പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ചേർത്തല ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിലോടിയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ വന്ന കാർ അതിൽ…

ലോക നഴ്സിംഗ് പുരസ്കാരത്തിന്റെ ടോപ്പ് 10-ൽ ലക്ഷദ്വീപിന്റെ ഹിന്ദുമ്പി സിസ്റ്റർ

ലക്ഷദ്വീപിന് അഭിമാനമായി ഹിന്ദുമ്പി സിസ്റ്റർ ( ജായ്ബി) ആഗോള തലത്തിൽ വലിയ നേട്ടം സ്വന്തമാക്കി. ലോകപ്രശസ്തമായ Aster Guardians Global Nursing Award 2026-ലേക്ക് ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 1,34,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഹിന്ദുമ്പി സിസ്റ്റർ ലോകത്തിലെ…

ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുന്നു. യാത്രക്കാർക്ക് ആശ്വാസം

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ദുരിതത്തിന് അറുതിയാകുന്നു. ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സ്വകാര്യ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അനുമതി നൽകി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ശുഭം ഫെറി എന്ന സ്വകാര്യ കമ്പനിക്കാണ്…

മരണവാർത്ത- ഫെന്റാംമ്പേലിപ്പുര   മുഹമ്മദ് ഖലീൽ
(ആന്ത്രോത്ത്)

കൊച്ചി: -ആന്ത്രോത്ത് ദ്വീപ് ഫെന്റാംമ്പേലിപ്പുറ മുഹമ്മദ് ഖലീൽ (മർഹൂം.പുറത്തുപുര ഹാജിയാരുടെ മരുമകൻ) റിട്ടയേർഡ് എസ്.ഡി.ഓ. ആന്ത്രോത്ത് , ഇന്ന് (10.5.2026) രാവിലെ 4.30 ന്എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.കുന്നത്തേരി പള്ളിയിൽ 10.5.2026 രാവിലെ 9 മണിക്ക് കബറടക്കം ചെയ്തു.

ഭൂസ്വത്ത് തട്ടിയെടുക്കാൻപുതിയ തന്ത്രവുമായി ലക്ഷദ്വീപ് ഗവൺമെൻ്റ്

കവരത്തി:  ലക്ഷദ്വീപിലെ പട്ടികവർഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭൂമി ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നു. ‘ദ ലക്കഡീവ്, മിനിക്കോയ് ആൻഡ് അമിൻദിവി ഐലൻഡ്‌സ് (പ്രൊട്ടക്ഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഭേദഗതി റഗുലേഷൻ 2026’ എന്ന…

കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്

കോഴിക്കോട് :കടമത്ത് ദ്വീപ് ഡയാലിസിസ് സെന്ററിന്  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വക ഡയാലിസിസ് മെഷീൻ കൈമാറി.ദീപ് സമൂഹത്തിലെ നിർദ്ദനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുന്നതിന് സമസ്ത  കൈത്താങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡയാലിസിസ്  മെഷീൻ…

മിനിക്കോയ് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിൻ്റെ വി.ആർ.എസ്. ന്  അനുമതി.

മിനിക്കോയ്: പി എം ശ്രി ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ-ചാർജും ഇക്കണോമിക്സ് ലക്ചററുമായ മുഹമ്മദ് ഗണ്ഡിയാലികഗോത്തി സ്വമേധയാ വിരമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് ഓർഡർ പ്രകാരം, സി.സി.എസ് (പെൻഷൻ) റൂൾസ് 1972-ലെ റൂൾ 48(A)(1) അനുസരിച്ചുള്ള…

ലക്ഷദ്വീപിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ 10 മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ നടത്താൻ തീരുമാനം. പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ അറിയിപ്പുപ്രകാരം മെയ് 10 മുതൽ 12 വരെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകൾ നടക്കുക. മെയ് 10-ന്…