ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുന്നു. യാത്രക്കാർക്ക് ആശ്വാസം

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ദുരിതത്തിന് അറുതിയാകുന്നു. ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സ്വകാര്യ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അനുമതി നൽകി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ശുഭം ഫെറി എന്ന സ്വകാര്യ കമ്പനിക്കാണ് സർവീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും.
220 പേർക്ക് യാത്ര ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലാണ് സർവീസിനായി ഉപയോഗിക്കുന്നത്.
പുതിയ കപ്പൽ വരുന്നതോടെ യാത്രാസമയം വെറും 5 മണിക്കൂറായി ചുരുങ്ങും.
ഏകദേശം 3000 രൂപ മുതൽ ആയിരിക്കും നിരക്ക് ആരംഭിക്കുന്നത്.
നാഗപട്ടണം-ജാഫ്ന റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന കമ്പനിയാണ് ശുഭം ഫെറി. ചൈനയിൽ നിന്ന് നിർമ്മിച്ച കപ്പൽ നിലവിൽ തൂത്തുക്കുടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കടൽ ശാന്തമാകുന്നതോടെ (ഇടവപ്പാതിക്ക് ശേഷം) സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്കാണ്ട് സ്വകാര്യ കപ്പൽ സർവ്വീസ് നടത്തുക.ഇത് ലക്ഷദ്വീപ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന വാർത്തയാണ്.

Leave a Reply

Your email address will not be published. Required fields are marked *