ലക്ഷദ്വീപിന് അഭിമാനമായി ഹിന്ദുമ്പി സിസ്റ്റർ ( ജായ്ബി) ആഗോള തലത്തിൽ വലിയ നേട്ടം സ്വന്തമാക്കി. ലോകപ്രശസ്തമായ Aster Guardians Global Nursing Award 2026-ലേക്ക് ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 1,34,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഹിന്ദുമ്പി സിസ്റ്റർ ലോകത്തിലെ മികച്ച 10 നഴ്സുമാരിൽ ഒരാളായി ഇടം നേടി.
തിരഞ്ഞെടുക്കപ്പെട്ട ഈ 10 പേരിൽ ഏറ്റവും കൂടുതൽ സർവീസ് പരിചയമുള്ള നഴ്സുമാരിൽ ഒരാളായതും ഹിന്ദുമ്പി സിസ്റ്ററുടെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. പരിമിതമായ സൗകര്യങ്ങളുള്ള സാഹചര്യങ്ങളിലും രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിൽ കാഴ്ചവെച്ച ആത്മാർത്ഥതയും സമർപ്പണവുമാണ് ഈ ആഗോള അംഗീകാരത്തിന് പിന്നിലെ പ്രധാന കാരണം.
നഴ്സിംഗ് രംഗത്തെ മികച്ച സേവനത്തിനും മാനവികതയോടെയുള്ള പ്രവർത്തനങ്ങൾക്കുമായി ലഭിച്ച ഈ അംഗീകാരം ലക്ഷദ്വീപിനും രാജ്യത്തിനും വലിയ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. ഹിന്ദുമ്പി സിസ്റ്ററുടെ ഈ നേട്ടത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
