മിനിക്കോയ് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിൻ്റെ വി.ആർ.എസ്. ന്  അനുമതി.

മിനിക്കോയ്: പി എം ശ്രി ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ-ചാർജും ഇക്കണോമിക്സ് ലക്ചററുമായ മുഹമ്മദ് ഗണ്ഡിയാലികഗോത്തി സ്വമേധയാ വിരമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് ഓർഡർ പ്രകാരം, സി.സി.എസ് (പെൻഷൻ) റൂൾസ് 1972-ലെ റൂൾ 48(A)(1) അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചതിനെ തുടർന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വിരമിക്കാനുള്ള അനുമതി നൽകിയതായാണ് ഉത്തരവിൽ പറയുന്നത്.

2026 ജൂലൈ 18 മുതൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതും, സർക്കാർ ബാധ്യതകൾ വിലയിരുത്തി പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് ആവശ്യമായ തുക ക്രമീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വിരമിക്കൽ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട പെൻഷൻ രേഖകൾ നിർദ്ദിഷ്ട ഫോമുകളിൽ സമർപ്പിക്കാനും സ്കൂൾ പ്രിൻസിപ്പൽ വഴി തുടർനടപടികൾ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരത്തോടെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *