ലക്ഷദ്വീപിൽ SSLC വിജയം 98%; ആറ് ദ്വീപുകൾക്ക് 100% വിജയം

കവരത്തി: 2026 മാർച്ചിൽ നടന്ന എസ്‌എസ്‌എൽ‌സി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് ഗവൺമെന്റ് സ്കൂൾ കോംപ്ലക്സുകൾ മികച്ച നേട്ടം കൈവരിച്ചു. ആകെ പരീക്ഷയെഴുതിയ 386 വിദ്യാർത്ഥികളിൽ 377 പേർ വിജയിച്ച് 98 ശതമാനം വിജയം രേഖപ്പെടുത്തി.

ഫലവിശകലന പ്രകാരം അഗത്തി, ആന്ത്രോത്ത്, ചെത്ത്ലത്ത്, കട്മത്ത്, കിൽത്താൻ, മിനിക്കോയ് എന്നീ ദ്വീപുകൾ 100 ശതമാനം വിജയം സ്വന്തമാക്കി. അഗത്തിയിൽ 48 വിദ്യാർത്ഥികളും, ആന്ത്രോത്തിൽ 114 പേരും, ചെത്ത്ലത്തൽ 22 പേരും, കട്മത്തിൽ 36 പേരും, കിൽത്താനിൽ 35 പേരും, മിനിക്കോയിൽ 5 പേരും പരീക്ഷയെഴുതി എല്ലാവരും വിജയിച്ചു.

അമിനിയിൽ 75 വിദ്യാർത്ഥികളിൽ 70 പേർ വിജയിച്ച് 93 ശതമാനവും, കൽപേനിയിൽ 33 പേരിൽ 30 പേർ വിജയിച്ച് 91 ശതമാനവും, കവരത്തിയിൽ 18 പേരിൽ 17 പേർ വിജയിച്ച് 94 ശതമാനവും രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. പരീക്ഷാഫലത്തിലെ ഈ നേട്ടം ലക്ഷദ്വീപിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വീണ്ടും തെളിയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *