കടമത്ത് : എമ്പാർക്കേഷൻ – ഡിസ് എമ്പാർക്കേഷൻ ട്രിപ്പ് ചാർജ് എട്ട് വർഷമായി പുതുക്കാത്ത പോർട്ട് ഡിപ്പാർട്ട്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊന്തള ഉടമകൾ സമരത്തിൽ. ഇവിടെ എത്തിയ എം.വി. ലഗൂൺ കപ്പലിൽ നിന്നും യാത്രക്കാരേയും ചരക്കുകളും ഇറക്കാനാവാതെ പ്രതിസന്ധിയിൽ. 2018 ൽ നിലവിൽ വന്ന ഇന്ധന വർദ്ധന എട്ടു വർഷം കഴിഞ്ഞിട്ടും പുതുക്കാത്തതിലാണ് പ്രതിഷേധം. ഇന്ധന വില 122.8 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. കടമത്ത്, അമിനി , കിൽത്താൻ, ചെത്ത്ലാത്ത് ദ്വീപുകളിലാണ് ഈ പ്രതിസന്ധി നിലനിൽക്കുന്നത്. കലക്ടർ കൊന്തള ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ഒത്തു തീർപ്പിൽ എത്താൻ കഴിഞ്ഞില്ല.
