ഐ.ടി.ഐ.സമരം; വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കവരത്തി: കവരത്തി ഐടിഐ ക്യാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സമരത്തിന് മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും, ക്യാമ്പസിലെ പഠനപരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കപ്പെടുകയും, സർക്കാർ വ്യവസ്ഥകൾക്കും വിദ്യാഭ്യാസ സ്ഥാപന താൽപ്പര്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തനം നടന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബീബ് എ, മുഹമ്മദ് ഹിബത്തുള്ള മുജീബ് എം, പർവേഷ് മുഹമ്മദ് ഫഹദ് പി.എസ്, മുഹമ്മദ് നൗഷാദ് കെ, ബർകത്തുള്ള ഷമീലാ സി.പി,…

Read More

തങ്ങൾമാർക്കെതിരായ ശംസിയ്യ ത്വരീഖത്ത് ആരോപണം: മാപ്പ് പറഞ്ഞ് സമസ്ത

മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തുതീർപ്പായി. ആരോപണത്തിൽ സമസ്ത മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ആരോപണത്തിനെതിരെ ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ. സയ്യിദ് ഹസൻ തങ്ങൾ മലപ്പുറം ജെഎഫ്സിഎം കോടതി മുമ്പാകെ മാനനഷ്ടകേസ് സമർപ്പിച്ചിരുന്നു. ഹസൻ ഫൈസിയും സമസ്ത മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള 14 പ്രതികൾ നൽകിയ നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു. ‘സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത…

Read More

ഐ ടി ഐ പ്രിൻസിപ്പൽ ആർ.ഡി.എ. സാദിഖ് അലിയെ തൽസ്ഥാനത്തു നിന്ന് നീക്കി

കവരത്തി: കവരത്തി ഡോ. ബി.ആർ. അംബേദ്കർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പാൾ ആർ.ഡി.എ. സാദിഖ് അലിയെ ആരോപണങ്ങളെ തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കി. പലരും ആരോപണം ഉന്നയിച്ച ആർ.ഡി.എ. സാദിഖിനെ, ഒടുവിൽ വിദ്യാർത്ഥി സംഘടനയുടെ ഇടപ്പെടലിനെ തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കി. പകരം വൊക്കേഷണൽ ഇൻസ്ട്രക്ടർ മുഹമ്മദ് ആസിഫ് ടി പ്രിൻസിപ്പൽ ചുമതല താൽക്കാലികമായി വഹിക്കും.

Read More

അബ്ദുറഹ്മാൻ തിരോധാന കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണം ഉത്തരവിട്ടു

കൊച്ചി: ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ കാണാതായ അബ്ദുറഹ്മാൻ്റെ തിരോധാന കേസിൽ സമഗ്ര അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിച്ചു. അബ്ദുറഹ്മാൻ്റെ ഭാര്യയായ ആ ബിദയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പ്രസ്താവിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് പോലീസ് സൂപ്പറിന്റൻറ്, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ നോർത്തേൺ ഐലൻഡ്സ് (അമിനി), ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (ചേത്ത്ലത്ത്), സ്റ്റേഷൻ ഹൗസ് ഓഫിസർ (ചേത്ത്ലത്ത് പോലീസ് സ്റ്റേഷൻ) എന്നിവർക്ക് എതിരെ അന്വേഷണവുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാൻ്റെ…

Read More

വിദ്യാഭ്യാസ ഡയറക്ടർക്ക് (എഡിറ്റോറിയൽ)

ലക്ഷദ്വീപിലെ ഭൗതിക വിദ്യാഭ്യാസത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്. ഗുരുകുല രീതിയിലുള്ള പാരമ്പര്യ വിദ്യാഭ്യാസത്തിന് നാല് നൂറ്റാണ്ടിലുമേറെ പാരമ്പര്യവും. അറബി മലയാളം വായിക്കാനും എഴുതാനുമറിയാത്തവരായി പഴയ തലമുറയിൽ ആരുമുണ്ടായിരുന്നില്ല. മത വിദ്യാഭ്യാസത്തിന് പുറമെ കടലോട്ടക്കണക്കും കടലറിവുകളും സൂഫി സാധനകളും പരിശീലിപ്പിക്കപ്പെട്ടിരുന്നു. മീൻ പിടിക്കാൻ പോക്കും കാർഷികവൃത്തിയും കപ്പൽ നിർമ്മാണവും ഓല മിടയലും കയർ പിരിക്കലും നിത്യജീവിതത്തിൻ്റെ ഭാഗമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ പല ഘട്ടങ്ങളിലും ഇവയെല്ലാം തന്നെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. പിന്നീട് സിലബസ് പൂർണ്ണമായും കേരളാ സിലബസ്സാക്കിയതോടെ…

Read More

ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്കാന്തി നിയമനത്തിന്റെ കാര്യത്തിലും കാണിക്കണം- എൽ.ജി.ഇ.യു

കവരത്തി: Rule (56) പ്രകാരം ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്‌കാന്തി ജീവനക്കാരുടെ MACP, Promotion, ഒഴിഞ്ഞ തസ്‌തികകൾ നികത്തുക എന്നീ കാര്യങ്ങളിലും കാണിക്കണമെന്ന് എൽ.ജി.ഇ.യു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒഴിവുകൾ മൂന്നുവർഷത്തിലേറെയായി നികത്താത്തത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയൻ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ അംഗീകൃത തസ്തികകളിൽ 35% ഒഴിവുകളാണുള്ളത്. അതിനാൽ നിലവിലുള്ള ജീവനക്കാർക്ക് അമിതഭാരവും ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതക്കും തടസ്സവും ഉണ്ടാകുന്നതായി അഡ്മിനിസ്റ്റേറ്ററുടെ ഉപദേഷ്ടാവിന് നൽകിയ നിവേദനത്തിൽ എൽ.ജി.ഇ.യു ചൂണ്ടിക്കാട്ടി. 2022 ഒക്ടോബറിൽ കുറച്ച് എൽഡിസി/യുഡിസി തസ്തികകളിൽ…

Read More

“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്

കോഴിക്കോട്: ആദം കാതിരിയകത്തിന്റെ  പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ് ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും. ഏറ്റുവാങ്ങുന്നത് സിയസ്കോ പ്രസിഡന്റ്റ് സി. ബി. വി. സിദ്ധീഖ്.

Read More

വോട്ട് അവകാശം സംരക്ഷിച്ച് ഒറ്റക്ക് പരീക്ഷയെഴുതി മുബിൻ സംറൂദ്

അമിനി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോയതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയ എംജി യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ വീണ്ടും പ്രത്യേകമായി വെച്ചു, ഒറ്റക്ക് പരീക്ഷയെഴുതി വിജയം കൈവരിച്ച് പുതു ചരിത്രം സൃഷ്ടിച്ച് മുബിൻ സംറൂദ്. 2024 ഏപ്രിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ, കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും സെമസ്റ്റർ പരീക്ഷകൾ നടന്നിരുന്നു. എന്നാൽ, വോട്ടവകാശം ഉപയോഗപ്പെടുത്തുന്നതിനായി നിരവധി ദ്വീപ് വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷകളിൽ പങ്കെടുത്തില്ല. എന്നാൽ, എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സംസ്ഥാന ഭാരവാഹിയുമായ അമിനി ദ്വീപ് സ്വദേശിയായ മുബിൻ…

Read More

കവരത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, ഹൈക്കോടതി വിധിയെ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ലക്ഷദ്വീപ് ഭരണകൂട നടപടികളെയും എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡി.സി ഓഫീസ് മാർച്ചിന്റെ ഉദ്ഘാടനം പി.സി.സി ജനറൽ സെക്രട്ടറി കെ. പി. അഹമദ് കോയ നിർവഹിച്ചു. സമരവുമായി ബന്ധപ്പെട്ട…

Read More

ലഗൂൺ കപ്പൽ ഉടൻ സർവീസിനൊരുങ്ങും

കൊച്ചി: എം വി ലഗൂൺ കപ്പലിന്റെ MMD A സർട്ടിഫിക്കറ്റ് പുതുക്കൽ സർവേ പൂർത്തിയാക്കി. സർവേ നടപടികളിൽ ചില കുറവുകൾ കണ്ടെത്തിയെങ്കിലും അവ ഉടനെ തീർപ്പാക്കാനാകും. ഈ അടിസ്ഥാനത്തിൽ, കപ്പൽ വ്യാഴമോ വെള്ളിയായ്ചയോ യാത്രയ്ക്കായി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. ലഗൂൺ കപ്പലിന്റെ സർവീസ് പുനരാരംഭിക്കുന്നതോടെ യാത്രാപ്രശ്നത്തിന് അല്പം ആശ്വാസം ലഭിക്കും.

Read More