ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കടുത്ത ഗതാഗത പ്രതിസന്ധി മറികടക്കുന്നതിനായി നിർത്തിവെച്ചിരുന്ന 3 കപ്പലുകൾ കൂടി ഈ മാസത്തിനുള്ളിൽ വീണ്ടും സർവീസിലേക്ക് എത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇതോടുകൂടി അഞ്ച് കപ്പലുകൾ സർവീസിലേക്ക് തിരിച്ച് എത്തും. ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ സൈദ് പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ എം.വി. കവരത്തി, എം.വി. ലഗൂൺ എന്നീ കപ്പലുകളാണ് സർവീസ് നടത്തുന്നത്.
എം.വി. കൊറൽ റേഡിയോ സർവേ പൂർത്തിയായി ഏപ്രിൽ 10 മുതൽ സർവീസിലേക്ക് എത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എം.വി. അറേബ്യൻ സീ മാർച്ച് 27-ന് ഡോക്കിങ് പൂർത്തിയാക്കിയിരുന്നു. 65 ദിവസത്തിനകം സർവീസ് തുടങ്ങും. എം.വി. ലക്ഷദ്വീപ് സീ ഏപ്രിൽ പകുതിയോടെ സർവീസ് പുനരാരംഭിക്കുമെന്നും ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
മൂന്ന് കപ്പലുകൾ സർവീസിലേക്ക് തിരിച്ചെത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം
