ഇന്ത്യയിലെ യൂണിയൻ ടെറിട്ടറികളിൽ നിലനിന്നു വരുന്ന അഡ്മിനിസ്റ്റേറ്റർ എന്ന ഏകാധിപത്യ ഭരണ സംവിധാനത്തിന് മാറ്റം വരുത്തി നിയമ നിർമാണ സഭകൾ സ്ഥാപിക്കുക എന്ന വളരെ വിശാലമായ ആശയത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ടീം ബേളാരം.
ഈ ആശയം ഉയർത്തികൊണ്ട് ബേളാരം ഏപ്രിൽ 6ാം തിയതി ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോൾ ബഹുമാനപ്പെട്ട ലക്ഷദ്വീപ് എംപി ശ്രീ ഹംന്ദുള്ളാ സഈദിനെ ഓൺലൈൻ പ്രഭാഷണ പരമ്പരയുടെ മുഖ്യ പ്രഭാഷണത്തതിനായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. വരുന്ന ഏപ്രിൽ 16നും 20നും ഇടയിൽ ബഹുമാനപ്പെട്ട എംപിക്ക് സൗകര്യമുള്ള സമയം തിരഞ്ഞെടുക്കാമെന്നാണ് ക്ഷണ കത്തിൽ പറയുന്നത്.
വരും ദിവസങ്ങളിൽ ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരയിലേക്ക് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെയും മാധ്യമ പ്രവർത്തക്കരെയുമെല്ലാം പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് ടീം ബേളാരം പറഞ്ഞു.
ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരയിലേക്ക് അഡ്വ. ഹംന്ദുള്ളാ സഈദിന് ക്ഷണം
