ആസിഫ് അലിയുടെ മോചനത്തിനായി അടിയന്തര നടപടികൾ വേണം; ഹംദുള്ളാ സഈദ്

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി ദ്വീപിലെ ആസിഫ് അലി അടക്കമുള്ള കപ്പൽ ജീവനക്കാരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് പാർലമെന്റിൽ ആവശ്യപ്പെട്ടു. 

ലോക്സഭയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാൻ എം.പി മാർച്ച് 25ന് ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനാൽ വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിൻറെ അടിസ്ഥാനത്തിൽ സീമാൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകിയിരുന്നു.

Share to

Leave a Reply

Your email address will not be published. Required fields are marked *