ബേളാരം പ്രഭാഷണ പരമ്പരക്ക് ഐക്യദാർഢ്യം അറിയിച്ച് ഡോ. സ്വയാ ജോസഫ്

തിരുവനന്തപുരം: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്വയംഭരണത്തിനായുള്ള നിയമനിർമ്മാണ സഭകൾ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് കേരളാ മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്വയാ ജോസഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യൂണിയൻ ടെറിട്ടറികളിൽ നിലവിലുള്ള എകാധിപത്യ ഭരണ സംവിധാനങ്ങൾക്ക് വിരുദ്ധമായി, നിയമ നിർമാണ സഭകൾ സ്ഥാപിക്കണമെന്ന നിലപാടിലാണ് ബേളാരം എന്ന ഓൺലൈൻ പോർട്ടൽ പ്രവർത്തനം ആരംഭിച്ചത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ചിന്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഏപ്രിൽ 6-ാം തിയതി ആരംഭിക്കും.

ദമൻ ഡ്യു എംപി ശ്രീ. ഉമേഷ് ഭായി പട്ടേൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ബേളാരം എഡിറ്റർ സലാഹുദ്ധീൻ പീച്ചിയത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനെത്തുടർന്ന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ. സ്വയാ ജോസഫ് ഫേസ്ബുക്ക് ചർച്ചയിൽ പങ്കുചേരുകയും, ബേളാരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. “അവർ ഉന്നയിക്കുന്ന സ്വയംഭരണാധികാരം ആ ജനതയുടെ ആഗ്രഹമാണ്,” എന്ന് ഡോ. സ്വയാ ജോസഫ് ഫേസ്ബുക്കിൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള ബേളാരത്തിന്റെ ശ്രമം അഭിവാദ്യമാണെന്നും, ഇതിന് പാർട്ടിതല രാഷ്ട്രീയത്തിനപ്പുറം നിന്ന് പിന്തുണ നൽകേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു.

Share to

Leave a Reply

Your email address will not be published. Required fields are marked *