അഗത്തി: കിഡ്നി രോഗത്താൽ ചികിത്സയിൽ കഴിയുന്ന മായം കാക്കാട മുഹമ്മദ് (35) എന്ന യുവാവിന് സഹായം നൽകാൻ അഗത്തി ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ‘ഒൺ ഡേ ടീ ചലഞ്ച്’ സംഘടിപ്പിച്ചു. പരിപാടിയിലൂടെ സമാഹരിച്ച മുഴുവൻ തുകയും ₹ 1,03,567/- (ഒരു ലക്ഷത്തി മുവ്വായിരത്തി അഞ്ഞൂറ്റി അറുപത്തേഴ് രൂപ) അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നൽകാൻ ക്ലബ് തീരുമാനിച്ചു.
സഹായഹസ്തവുമായി മുന്നോട്ടുവന്ന ദ്വീപ് ജനത ഈ ശ്രമത്തെ സന്തോഷപൂർവ്വം പിന്തുണച്ചു. പരിപാടിയിലേക്ക് ടീ കൗണ്ടർ സൗജന്യമായി നൽകിയ കൊറൽ ബീച്ച്ബേ റിസോർട്ടിനും ചെലവുകൾ ഏറ്റെടുത്ത അമ്മാത്തി സ്കൂബ ലക്ഷദ്വീപിനും സേവനം നൽകിയ ഹസ്സൻ MC, നൗഷാദ് (മുത്താക്ക) എന്നിവർക്കും ക്ലബ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ജവഹർ ക്ലബ് അംഗങ്ങളും അഗത്തി ദ്വീപിലെ ജനങ്ങളും ചേർന്ന് ₹ 1,03,567/- (ഒരു ലക്ഷത്തി മുവ്വായിരത്തി അഞ്ഞൂറ്റി അറുപത്തേഴ് രൂപ) തുക സമാഹരിക്കുകയും മുഹമ്മദിന് കൈമാറുകയും ചെയ്തു. ക്ലബിന്റെ പേരിൽ പിരിവ് താത്കാലികമായി നിർത്തിയതായി അറിയിച്ച അവർ ഇനി സഹായം നേരിട്ട് മുഹമ്മദിൻ്റെ അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും അഭ്യർത്ഥിച്ചു.