കവരത്തി – കിൽത്താൻ സമനിലയിൽ; റഫറിയെ കൈയ്യേറി കവരത്തി ടീം
അമിനി:- വാശിയേറിയ ഫുഡ്ബാൾ മൽസരത്തിൻ്റെ ഫിനിഷിംങ്ങ് വിസിൽ മുഴങ്ങി, കളി സമനിലയിൽ കലാശിച്ചപ്പോൾ നിയന്ത്രണം വിട്ട കവരത്തി ടീം അംഗങ്ങൾ റഫറിയെ കൈയ്യേറി ദേഹോദ്രവമേൽപ്പിച്ചു. രണ്ടേ രണ്ട് എന്ന അനുപാതത്തിൽ ഇരു ടീമും സമനിലയിൽ എത്തിയപ്പോളായിരുന്നു നിരാശപൂണ്ട വൈകാരിക പ്രകടനം. കിൽത്താനും…
ധീരനായ കടൽ പോരാളി
(by PK മുസ്തഫാ ഖാൻ) പതിനെട്ടാം തീയതി( ഒക്ടോബർ, 2025) നേരം വെളുത്തു തുടങ്ങുന്ന സമയം അമ്മേനി ദ്വീപിലെ ഈസ്റ്റേൺ ജെട്ടി. അതിൽ പിടിച്ചിരിക്കുന്ന നൂ ർ അൽ ഖാദിരിയ്യ എന്ന മഞ്ജു. അതിശക്തമായ തുലാവർഷക്കാറ്റ് (കരക്കാറ്റ്) ആഞ്ഞടിക്കുന്നു. കാറ്റിന്റെ ശക്തിയിൽ…
മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്റർ ഉദ്‌ഘാടനം ചെയ്തു
കിൽത്താൻ: സമസ്ത നൂറാം വാർഷിക പ്രചരണത്തോടനുബന്ധിച്ച് SKSSF കിൽത്താൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉദ്‌ഘാടനം വൻ ജനസാന്നിധ്യത്തിലാണ് നടത്തിയത്. വരക്കൽ മുല്ലക്കോയാ തങ്ങൾ നഗരിൽ നടന്ന ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി…
പലസ്തീൻ ഐക്യധാർഡ്യം: ഔട്ട് ബോർഡ് റാലി
കിൽത്താൻ: പലസ്തീൻ ഐക്യധാർഡ്യം പ്രഖ്യാപിച്ച് ഔട്ട് ബോർഡ് റാലി സംഘടിപ്പിച്ചു. പലസ്തീൻ പതാകകൾ ഉയർത്തിയ തോണികളിൽ പങ്കെടുത്തവർ ജെട്ടിയിൽ നിന്നും പുറപ്പെട്ട് കോക്കഫുളുക്കിയാർ കടപ്പുറത്തിലൂടെ പര്യടനം നടത്തി വീണ്ടും ജെട്ടിയിൽ എത്തിയാണ് റാലി സമാപിച്ചത്. പലസ്തീൻ ജനതയോടുള്ള ഐക്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി…
ബൈക്ക് യാത്രക്കാരൻ കടലിൽ വീണു
അമിനി: ജെട്ടിയിൽ ബൈക്കുമായി എത്തിയ യുവാവ് ബാലൻസ് തെറ്റി കടലിലേക്ക് വീണു. യുവാവ് സുരക്ഷിതനായി രക്ഷപ്പെട്ടു. ആണ്ടുപോയ ബൈക്ക് നാട്ടിലെ ചെറുപ്പക്കാർ ചേർന്നാണ് കടലിൽ നിന്ന് പൊക്കിയെടുത്തത്.
അഗത്തിയിൽ ജീവൻ രക്ഷിക്കുന്നതിലും ജല കായിക വിനോദങ്ങളിലും പ്രൊഫഷണൽ പരിശീലനം ഉദ്ഘാടനം ചെയ്തു
അഗത്തി: ജീവൻ രക്ഷിക്കൽ സാങ്കേതിക വിദ്യകൾ, ജല കായിക വിനോദ പ്രവർത്തനം, പവർബോട്ട് കൈകാര്യം ചെയ്യൽ (ടില്ലർ തരം) എന്നിവയെക്കുറിച്ചുള്ള ഒരു പ്രൊഫഷണൽ പരിശീലന പരിപാടി അഗത്തിയിലെ REEF ഓഫീസിൽ അഗത്തിയിലെ ഡെപ്യൂട്ടി കളക്ടർ ശ്രീമതി നജ്മുന്നിസാബി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ്…
അറബിക്കടലിൽ ന്യൂനമർദ്ദം: ലക്ഷദ്വീപ് പ്രദേശത്ത് ഓറഞ്ച് അലർട്ട്
കവരത്തി: തെക്ക് കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള–കർണാടക തീരങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ 5.30നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. തുടർന്ന് അതേ പ്രദേശത്ത് നിലനിന്നുകൊണ്ട് രാവിലെ 8.30ഓടെ ഇത് വ്യക്തമായ ന്യൂനമർദ്ദമായി…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വിളംബര ജാഥ സംഘടിപ്പിച്ചു
കിൽത്താൻ: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ ആവേശം കിൽത്താനിൽ നിറഞ്ഞൊഴുകി. പരിപാടിയുടെ ഭാഗമായുള്ള വിളംബര ജാഥ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ടി.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ദ്വീപിന്റെ പ്രധാന വഴികളിലൂടെ നടത്തിയ ഈ ജനകീയ ജാഥയിൽ കിൽത്താൻ ദ്വീപിനെ പ്രതിനിധീകരിക്കുന്ന…
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലിംഗ വിവേചനം കാട്ടിയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ; ഭരണകൂടത്തോട് തെറ്റ് തിരുത്താൻ ഉത്തരവ്
എറണാകുളം: ലക്ഷദ്വീപ് ഭരണകൂടം വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്യായമായ ലിംഗ വിവേചനം കാട്ടിയെന്ന് കണ്ടെത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ എറണാകുളം ബെഞ്ച് കർശനമായ വിധി പുറപ്പെടുവിച്ചു. ഏഴ് വനിതാ പോലീസ് കോൺസ്റ്റബിൾമാർ സമർപ്പിച്ച അപേക്ഷയിലാണ് വിധി. 1994-ൽ നിയമിക്കപ്പെട്ട ഇവർക്ക് ഹെഡ്…
ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ, 2025 ഒക്ടോബർ 19-ന് ലക്ഷദ്വീപ് പ്രദേശത്ത് ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 35 മുതൽ 45…
