സൈനുല്ലാബിദ് പുതിയപുര കിൽത്താൻ മരണപ്പെട്ടു.

സൈനുല്ലാബിദ് പുതിയപുര കിൽത്താൻ മരണപ്പെട്ടു.
കിൽത്താൻ: സൈനുല്ലാ ബിദ് പുതിയ പുര മരണപ്പെട്ടു. ഇന്ന് രാത്രി പത്ത് മണി കഴിഞ്ഞ് പ്രൈമറി ഹെൽത്ത് സെൻ്ററിൽ വെച്ചാണ് മരണമടഞ്ഞത്. എലക്ട്രിസിറ്റി ഡിപ്പാർട്ടുമെൻറിൽ നിന്നും റിട്ടയറായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.ജോലിയിലുള്ള കാലം അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്ത സൈനുല്ലാബിദ് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. പെൻഷനായതിനു ശേഷം കൂടുതലായിട്ടൊന്നും പുറത്തിറങ്ങാതെ വീടും പള്ളിയുമൊക്കെയായി കഴിഞ്ഞുകൂടുകയായിരുന്നു. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. റിട്ടയേർഡ് പോർട്ട് അസിസ്റ്റൻ്റ് പി.കാസിമിൻ്റെ ജ്യേഷ്ഠനാണ് സൈനുല്ലാ ബിദ് . താളം തെറ്റുന്ന തിരക്കടലും തീരമേഖലയും എന്ന ഒരു ചെറു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *