ഹംദുള്ളാ സഈദിനെതിരെയുള്ള ആരോപണം പിൻവലിച്ച് കോലിയാല ശിഹാബ്

കവരത്തി: ലക്ഷദ്വീപിലെ പാർലിമെൻ്റ് മെമ്പർ ഹംദുള്ളാ സഈദിനെതിരെ നടത്തിയ കടുത്ത ആരോപണം പിൻവലിച്ച് കോലിയാല ശിഹാബ്. സന്ദീപ് വാര്യരെ ദ്വീപിലേക്ക് കൊണ്ടുവരാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കീട്ടും ഹംദുള്ളാ സഈദിൻ്റെ എതിർപ്പിനെ തുടർന്നാണ് അദ്ദേഹത്തെ കൊണ്ടുവരാൻ സാധിക്കാത്തതെന്നായിരുന്നു ശിഹാബിൻ്റെ ആരോപണം. സോഷ്യൽ മീഡിയയിൽ വളരെയധികം ഈ ആരോപണം പ്രചരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സന്ദീപ് വാര്യർ ബി.ജെ.പിയിൽ നിന്നും മാറി വന്നയാളാണെന്നും ദ്വീപിൽ വന്നാൽ ബി.ജെ.പിയെക്കുറിച്ചും അഡ്മിനിസ്ട്രേറ്ററെക്കുറിച്ചും വിമർശന പരമായി സംസാരിക്കുമെന്നും അത് തന്നെ മോശമായി ബാധിക്കുമെന്നും ഹംദുള്ളാ സഈദ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ആദ്യത്തെ വോയിസിലുണ്ടായിരുന്നത്. എന്നാൽ അത് തൻ്റെ ഒരു സുഹൃത്ത് തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹംദുള്ളാ സഈദ് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു വ്യക്തിയെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിച്ചതിൽ താൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് രണ്ടാമത്തെ വോയിസ്. ഹംദുള്ള സഈദിനെതിരെ ഇതിന് മുമ്പും ശിഹാബ് ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *