ഇ .പി. വിട പറഞ്ഞു.


കോഴിക്കോട് :- ഏക്കാർ പള്ളി ആറ്റക്കോയാ തങ്ങൾ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
രാവിലെ 9:00 മണിക്ക് മുഖ്ദാർ ജുമുഅ മസ്ജിദ് (near മുഖ്ദാർ റാത്തീബ് ഖാന),
വൈകുന്നേരം അസർ നിസ്കാരത്തിനു ശേഷം മംഗലാപുരം പറങ്കിപ്പേട്ട അമ്മിയമ്മാർ പള്ളി എന്നിവിടങ്ങളിൽ മയ്യത്ത് നിസ്കാരം നടക്കും. റാത്തീബ് മജ്ലിസിൽ വെച്ച് ഖബറടക്കവും നടക്കും.
ലക്ഷദ്വീപ് ഗവൺമെൻറിലെ ഉയർന്ന തസ്തികകളായ സിക്രട്ടറി അഡ്മിനിസ്ട്രേഷൻ, ഡയറക്ടർ പ്ലാനിംഗ്, ഡയറക്ടർ എഡ്യുക്കേഷൻ, മാനേജിംഗ് ഡയറക്ടർ കോഓപ്പറേറ്റീവ് മാർക്കെറ്റിംഗ് ഫെഡറേഷൻ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു.ലക്ഷദ്വീപിലെ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥൻ എന്ന ഖ്യാതി നേടിയിരുന്നു അദ്ദേഹം.റിട്ടയർമെൻ്റിനു ശേഷം 2006 ലെ തിരഞ്ഞെടുപ്പിൽ വിജയ് മല്ലിയയുടെ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ശേഷം പൂർണ്ണമായ ആത്മീയ പ്രവർത്തനങ്ങളിൽ നിമഗ്നനായി.
ലക്ഷദ്വീപ് പഞ്ചായത്തി രാജ് റൂൾ ആൻ്റ് റഗുേല്ലഷൻ ഫ്രെയിം ചെയ്യുന്നതിലും, എം.പി.ലാഡ് സ്കീം നടപ്പിലാക്കുന്നതിലും അദ്ദേഹമാണ് നേതൃത്വം നൽകിയത്.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *