ലക്ഷദ്വീപിലെ സ്‌കൂളുകൾ ജൂൺ 5 മുതൽ തുറക്കും; ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും

കവരത്തി:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും വേനലവധിക്ക് ശേഷം ജൂൺ 5, 2026 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. ഇതോടെ 2026-27 അധ്യയന വർഷത്തിന് തുടക്കമാകും.

ജൂൺ 5-ന് എല്ലാ അധ്യാപകരും അധ്യാപകേതര ജീവനക്കാരും തങ്ങളുടെ സ്‌കൂളുകളിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 5 മുതൽ 9 വരെ ക്ലാസ് മുറികളുടെ ക്രമീകരണം, ടൈംടേബിൾ തയ്യാറാക്കൽ, അക്കാദമിക് പ്ലാനിംഗ്, സ്‌കൂൾ റെഡിനസ് പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കുന്നതിനായി വിനിയോഗിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

വിദ്യാർത്ഥികൾ ജൂൺ 10 മുതൽ സ്‌കൂളുകളിൽ ഹാജരാകണമെന്നും അന്നുമുതൽ 2026-27 അധ്യയന വർഷത്തിലെ സ്ഥിരം ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എല്ലാ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും ആവശ്യമായ ഒരുക്കങ്ങൾ മുൻകൂട്ടി പൂർത്തിയാക്കി സ്‌കൂളുകൾ ക്ലാസുകൾക്ക് സജ്ജമാക്കണമെന്ന് ഡയറക്ടർ ഓഫ് എജുക്കേഷൻ എം.  ഭരണി നിർദേശിച്ചു.