
എം.വി.കവരത്തി: തീരാത്ത അറ്റകുറ്റപ്പണി, വലയുന്ന ജനം (എഡിറ്റോറിയൽ)
ജനുവരി 15 ആവുമ്പോൾ ആറു മാസം ആവും ലക്ഷദ്വീപിലെ വലിയ കപ്പലായ എം.വി.കവരത്തി റിപ്പയർ ഡോക്കിനായി മുംബൈയിലെ കൊച്ചിൻ ഷിപ് യാർഡ് യൂണിറ്റിൽ പോയിട്ട്.ജനങ്ങൾ ദുരിതവും പേറി യാത്രകൾ ക്ലേഷകരമായി മുന്നോട്ട് പോവുമ്പോഴും കവരത്തി കപ്പൽ സർവീസിൽ തിരികെ എത്തിക്കുവാൻ കഴിയാത്തത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന അലംഭാവം തന്നെയാണ്.മൂന്ന് മാസത്തെ ഡോക്കിനായി ക്രമപ്പെടുത്തിയ, അതായത് ഒക്ടോബർ മാസം അവസാനത്തോടെ സർവീസിൽ തിരികെ എത്തേണ്ട കപ്പൽ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല.ലോകത്ത് വലിയ കപ്പലുകൾ പതിനഞ്ചും…