തിണ്ണകരയിലെ പള്ളി പുനർനിർമിക്കണം – ഉലമാ കൗൺസിൽ

കൊച്ചി: തിണ്ണകര ദ്വീപിൽ തകർക്കപ്പെട്ട പള്ളി തൽസ്ഥാനത്തുതന്നെ പുനർനിർമിക്കണമെന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളോളം നമസ്കാരം നിർവഹിച്ചിരുന്ന പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ തകർത്ത ത്. അമിനി ഖാസി ഫതഹുള്ളാ മുത്തുക്കോയ തങ്ങൾ, അഗത്തി ഖാസി പി. ചെറിയകോയ ദാരിമി, കൽപേനി ഖാസി ഹൈദരലി മുസ്ലിയാർ, കവരത്തി ഖാസി ഹംസത്ത് മുസ്ലിയാർ, കിൽത്താൻ നായിബ് ഖാസി അബ്ദുന്നാസർ ഫൈസി, ചെത്തത്ത് ഖാസി അബ്ദുൽ ഹമീദ് മദനി, കടമത്ത് ഖാസി ഹാമിദ് മദനി, ഇസ്മാഈൽ മദനി, ഹക്കീം സഖാഫി, കുഞ്ഞി അഹമ്മദ് മദനി ചെത് ലാത്ത്, മുസ്തഫ സഖാഫി ഖാസി ആന്ത്രോത്ത്, ഹംസക്കോയ ജസരി ബാഖവി, കുട്ടളമ്മാട ചെറിയകോയ മുസ്‌ലിയാർ അഗത്തി തുടങ്ങിയവരാണ് പ്രസ്താവനയന ൽ ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *