ലക്ഷദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്‌ഷോപ്പ്

കവരത്തി: മീഡിയവൺ അക്കാദമി ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘവുമായി സഹകരിച്ച് മേയ് 10 മുതൽ 13 വരെ കവരത്തി ദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിജിറ്റൽ സ്റ്റോറിടെല്ലിങ്, വൈറൽ കണ്ടന്റുകൾ സൃഷ്ടിക്കാൻ ആവശ്യമായ തന്ത്രങ്ങൾ, മൊബൈൽ ഫിലിമ്മേക്കിംഗ്, എഡിറ്റിംഗ്…

കുന്നാശാട പൂക്കുഞ്ഞിക്കോയ മരണപ്പെട്ടു

ആന്ത്രോത്ത് ദീപ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കുന്നാശാട പൂക്കുഞ്ഞിക്കോയ മരണപ്പെട്ടു.

എമ്പുരാനെതിരെ കഥകൾ മെനയുന്നത് പോലെയാണ് ലക്ഷദ്വീപിനെക്കുറിച്ചും കഥകൾ പടച്ചത്.

-ഹുസൈൻ ഷാ സ്വാതന്ത്ര്യാനന്തരം ദ്വീപിലെ പി. ഐ. പൂക്കോയയെ പോലുള്ള നേതാക്കന്മാരും കേരളത്തിലെ ദ്വീപിനെ അടുത്തറിയുന്ന വി.എസ് കേരളീയൻ, സി.എച്ച്. മുഹമ്മദ് കോയാ, പി.പി.ഉമ്മർക്കോയ തുടങ്ങിയ നേതാക്കളുമൊക്കെ ചേർന്ന് കോഴിക്കോട് കടപ്പുറത്ത് ഒരു യോഗം ചേർന്നു. അതിലെ പ്രധാന ചർച്ച ലക്ഷദ്വീപ്…

ബേളാരം പ്രഭാഷണ പരമ്പരക്ക് ഐക്യദാർഢ്യം അറിയിച്ച് ഡോ. സ്വയാ ജോസഫ്

തിരുവനന്തപുരം: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്വയംഭരണത്തിനായുള്ള നിയമനിർമ്മാണ സഭകൾ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് കേരളാ മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്വയാ ജോസഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂണിയൻ ടെറിട്ടറികളിൽ നിലവിലുള്ള എകാധിപത്യ ഭരണ…

ആസിഫ് അലിയുടെ മോചനത്തിനായി അടിയന്തര നടപടികൾ വേണം; ഹംദുള്ളാ സഈദ്

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി ദ്വീപിലെ ആസിഫ് അലി അടക്കമുള്ള കപ്പൽ ജീവനക്കാരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് പാർലമെന്റിൽ…

മൂന്ന് കപ്പലുകൾ സർവീസിലേക്ക് തിരിച്ചെത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം

ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കടുത്ത ഗതാഗത പ്രതിസന്ധി മറികടക്കുന്നതിനായി നിർത്തിവെച്ചിരുന്ന 3 കപ്പലുകൾ കൂടി ഈ മാസത്തിനുള്ളിൽ വീണ്ടും സർവീസിലേക്ക് എത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇതോടുകൂടി അഞ്ച് കപ്പലുകൾ സർവീസിലേക്ക് തിരിച്ച് എത്തും. ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ…

കയറും, കൊപ്രയും, പിന്നെ തിരണ്ടിയും

ഡോ.സീജി.പൂക്കോയ കൽപേനി എന്റെ ബാല്യകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങളാണ് കയറും കൊപ്പരയും. കയർ ഇല്ലെങ്കിൽ അന്നം ഇല്ലാത്ത ഒരു കാലം കടന്നുപോയി. അത് പോലെ തന്നെ തിരണ്ടിയും. തിരണ്ടി ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. സീസണിൽ പച്ചയായും, അല്ലാത്തപ്പോൾ ഉണക്കിയതും.…

കിഡ്നി രോഗിക്ക് സഹായഹസ്തവുമായി അഗത്തി ജവഹർ ക്ലബ്ബ്

അഗത്തി: കിഡ്നി രോഗത്താൽ ചികിത്സയിൽ കഴിയുന്ന മായം കാക്കാട മുഹമ്മദ് (35) എന്ന യുവാവിന് സഹായം നൽകാൻ അഗത്തി ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ‘ഒൺ ഡേ ടീ ചലഞ്ച്’ സംഘടിപ്പിച്ചു. പരിപാടിയിലൂടെ സമാഹരിച്ച…

ലക്ഷദ്വീപിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപീകരിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ജുവനൈൽ ജസ്റ്റിസ് (കെയർ & പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ന്റെ സെക്ഷൻ 106 അനുസരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU) രൂപീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ടും അഡോപ്ഷൻ റഗുലേഷൻസും പ്രകാരം ആവശ്യമായ…

കത്തിക്കയറി സ്വര്‍ണം; ചരിത്രവിലയില്‍

കൊച്ചി:സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480 രൂപയിലും ഗ്രാമിന് 8,560 രൂപയിലുമാണ് വ്യാപാരം…