കൊച്ചി:സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.
ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480 രൂപയിലും ഗ്രാമിന് 8,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 40 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 7,060 രൂപയായി.
കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റിക്കാര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.
കഴിഞ്ഞ മാസത്തിന്‍റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ 4,960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത് 3,000 രൂപയാണ്.